കണ്ണൂർ : സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അപൂർവ രോഗം ബാധിച്ച ഒന്നര വയസുകാരന്‍ മുഹമ്മദിന്‍റെ ചികിത്സയ്‌ക്കുള്ള മരുന്നിന് ഇറക്കുമതി നികുതി ഒഴിവാക്കി. ഇടി മുഹമ്മദ് ബഷീർ എംപിയുടെ ഇടപെടലിനെ തുടർന്നാണ് കേന്ദ്ര നടപടി. ധനകാര്യമന്ത്രി നിർമല സീതാരാമനാണ് നികുതി ഒഴിവാക്കിയ വിവരം അറിയിച്ചത്.
കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ ഇടി മുഹമ്മദ് ബഷീർ എംപിക്ക് അയച്ച കത്ത് Read More:കുഞ്ഞു മുഹമ്മദിനായി ലോകത്തിന്‍റെ നന്മ, ബാക്കി തുക മറ്റ് കുട്ടികൾക്ക് നല്‍കുമെന്ന് കുടുംബം
യുഎസിൽ നിന്നാണ് സോൾജെസ്മ എന്ന മരുന്ന് ഇറക്കുമതി ചെയ്യേണ്ടത്. നികുതി ഉൾപ്പടെ ഇറക്കുമതി ചെയ്യുമ്പോൾ 18 കോടി രൂപയാണ് ചെലവ് വരുക. 23 ശതമാനം ഇറക്കുമതി തീരുവയും 12 ശതമാനം ജിഎസ്‌ടിയും ഉൾപ്പടെയാണ് നികുതി. എന്നാൽ ഇളവ് ലഭിച്ചതോടെ മരുന്നിന്‍റെ വിലയിൽ ആറരക്കോടിയോളം രൂപ കുറയും.
ഇടി മുഹമ്മദ് ബഷീർ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ് നേരത്തേ മുഹമ്മദിന്‍റെ ചികിത്സയ്‌ക്കായി കേരളം കൈകോർത്തപ്പോൾ ലഭിച്ചത് 46.78 കോടി രൂപയായിരുന്നു. അധികം ലഭിച്ച തുക സമാന രോഗത്താൽ ദുരിതമനുഭവിക്കുന്നവരുടെ ചികിത്സയ്‌ക്ക് വിനിയോഗിക്കാനാണ് തീരുമാനം. മാട്ടൂൽ സ്വദേശി പിസി മറിയുമ്മത്തിന്‍റെയും പികെ റഫീഖിന്‍റെയും മകനായ മുഹമ്മദിന്‍റെ മൂത്ത സഹോദരിക്കും സമാന രോഗമാണ്.