കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സെഞ്ച്വറി അടിക്കുമെന്ന കാര്യത്തിൽ തനിക്ക് യാതൊരു ആശങ്കയുമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. കണ്ണൂർ പ്രസ് ക്ലബ്ബിൽ മുഖ്യമന്ത്രി നടത്തിയത് എല്ലാ അർഥത്തിലും വിടവാങ്ങൽ പ്രസംഗമാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സെഞ്ച്വറി അടിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ - പിണറായി വിജയനെതിരെ മുല്ലപ്പള്ളി
ക്യാപ്റ്റൻ വിളി പിആർ ഏജൻസികളെ വച്ച് സൃഷ്ടിച്ചെടുത്തതാണെന്ന് മുല്ലപ്പള്ളിരാമചന്ദ്രന്‍.
തെരഞ്ഞെടുപ്പിൽ യുഡിഎഫ് സെഞ്ചുറി അടിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
അധികാരത്തിൽ നിന്നും രാഷ്ട്രീയത്തിൽ നിന്നും വിടവാങ്ങുന്ന പ്രസംഗമായിട്ടാണ് താൻ അതിനെ കാണുന്നത്. കടുത്ത നൈരാശ്യം അദ്ദേഹത്തിന്‍റെ വാക്കുകളിലും ശരീരഭാഷയിലും കാണാനായെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രി കോടികളാണ് പരസ്യത്തിനായി ചെലവഴിക്കുന്നത്. ക്യാപ്റ്റൻ വിളി അണികളുടെ ആവേശത്തിൽ നിന്ന് ഉയർന്നുവന്നതായി ആരും തെറ്റിദ്ധരിക്കേണ്ട. അത് പിആർ ഏജൻസികളെ വച്ച് സൃഷ്ടിച്ചെടുത്തതാണെന്നും മുല്ലപ്പള്ളി കണ്ണൂരിൽ പറഞ്ഞു.