കണ്ണൂർ:യുഡിഎഫ് സീറ്റ് വിഭജനം സംബന്ധിച്ച രണ്ടാമത്തെ യോഗവും തീരുമാനമാകാതെ പിരിഞ്ഞു. കോൺഗ്രസ്സുമായുള്ള ആദ്യ ഉഭയകക്ഷി ചർച്ചയിൽ ജില്ലാ പഞ്ചായത്തിലേക്ക് നാല് സീറ്റുകൾ ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് രംഗത്തെത്തിയിരുന്നു. അതിന് പുറമെ കോർപ്പറേഷനിലെ വാരം സീറ്റിനായി ലീഗ് പിടിമുറുക്കിയതോടെയാണ് രണ്ടാമത്തെ ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞത്.
യുഡിഎഫ് സീറ്റ് വിഭജനം; രണ്ടാമത്തെ യോഗവും തീരുമാനമാകാതെ പിരിഞ്ഞു - UDF seat division
കണ്ണൂരിലെ വാരത്തെ സീറ്റിനായി ലീഗ് പിടിമുറുക്കിയതോടെയാണ് രണ്ടാമത്തെ ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞത്
![യുഡിഎഫ് സീറ്റ് വിഭജനം; രണ്ടാമത്തെ യോഗവും തീരുമാനമാകാതെ പിരിഞ്ഞു കണ്ണൂർ യുഡിഎഫ് സീറ്റ് വിഭജനം Kannur second meeting was adjourned without a decision UDF seat division ഉപ തെരഞ്ഞെടുപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9414938-thumbnail-3x2-kannur.jpg)
യുഡിഎഫ് സീറ്റ് വിഭജനം; രണ്ടാമത്തെ യോഗവും തീരുമാനമാകാതെ പിരിഞ്ഞു
യുഡിഎഫ് സീറ്റ് വിഭജനം; രണ്ടാമത്തെ യോഗവും തീരുമാനമാകാതെ പിരിഞ്ഞു
55 വാർഡുകളുള്ള കോർപറേഷനിൽ കഴിഞ്ഞ തവണ 18 വാർഡുകളിലാണ് ലീഗ് മത്സരിച്ചത്. ഇതിന് പുറമെ 10 ബ്ലോക്ക് ഡിവിഷനുകളും ലീഗ് അധികം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തവണ 21 ഡിവിഷനുകളിലാണ് ലീഗ് മത്സരിച്ചത്. കണ്ണൂർ കോർപറേഷനിൽ ചില സീറ്റുകൾ വച്ചുമാറണമെന്ന ആവശ്യത്തിലും ലീഗ് നേതാക്കൾ ഉറച്ച് നൽക്കുകയാണ്.
Last Updated : Nov 3, 2020, 3:47 PM IST