കണ്ണൂര്‍: കാൽ നൂറ്റാണ്ടായി തുടരുന്ന ഭരണം മട്ടന്നൂരിൽ ഇടതുമുന്നണി നിലനിർത്തിയെങ്കിലും യുഡിഎഫിന്‍റെ ശക്തമായ പോരാട്ടത്തില്‍ എട്ട് സീറ്റുകളാണ് എല്‍ഡിഎഫിന് നഷ്‌ടമായത്. അത് വഴി കഴിഞ്ഞ തവണ ഏഴ് സീറ്റ് മാത്രം ഉണ്ടായിരുന്ന യുഡിഎഫ് സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കുകയും ചെയ്‌തു. എല്‍ഡിഎഫ് ശക്തി കേന്ദ്രങ്ങളായ മരുതായിയും മേറ്റടിയും ഇല്ലംഭാഗവും സിപിഎമ്മിന് നഷ്‌ടപ്പെട്ടപ്പോള്‍ യുഡിഎഫിന്‍റെ കൈവശം ഉണ്ടായിരുന്ന ഒരു സീറ്റ് പിടിച്ചെടുക്കാനായത് മാത്രമാണ് എൽഡിഎഫിന്‍റെ നേട്ടം.
മട്ടന്നൂരിലെ മധുര വിജയം യുഡിഎഫിന്, ഭരണമില്ലെങ്കിലും സീറ്റ് നില ഇരട്ടിയാക്കി - മട്ടന്നൂര്‍ ഇലക്ഷന്‍
മട്ടന്നൂരില്‍ എല്‍ഡിഎഫ് ശക്തി കേന്ദ്രങ്ങളായ മരുതായിയും മേറ്റടിയും ഇല്ലംഭാഗവും സിപിഎമ്മിന് നഷ്‌ടപ്പെട്ടപ്പോള്‍ യുഡിഎഫിന്‍റെ കൈവശം ഉണ്ടായിരുന്ന ഒരു സീറ്റ് പിടിച്ചെടുക്കാനായത് മാത്രമാണ് എൽഡിഎഫിന്‍റെ നേട്ടം.
അധികാരത്തേക്കാള്‍ മധുരമുള്ള വിജയം, മട്ടന്നൂരില്‍ 5 വര്‍ഷം മുമ്പ് നഷ്‌ടമായ മുഴുവന്‍ സീറ്റും തിരിച്ചു പിടിച്ച് യുഡിഎഫ്
കയനി വാർഡ് യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തതാകട്ടെ നാല് വോട്ടിനും. 2012 ൽ 14 സീറ്റുകൾ ഉണ്ടായിരുന്ന യുഡിഎഫിനെ 2017ൽ നിലംപരിശാക്കിയാണ് മട്ടന്നൂരിൽ ഇടതുമുന്നണി വൻ വിജയം നേടിയത്. എന്നാൽ അഞ്ച് വർഷങ്ങൾക്കിപ്പുറം നഷ്‌ടപ്പെട്ട സീറ്റുകളെല്ലാം യുഡിഎഫ് തിരിച്ചു പിടിച്ചു.
ഭരണം നിലനിർത്തിയതോടെ സിപിഎമ്മിലെ എൻ. ഷാജിത്ത് നഗരസഭ ചെയർമാനാകാനാണ് സാധ്യത. നെല്ലൂന്നി വാർഡിൽ നിന്നാണ് ഷാജിത്ത് വിജയിച്ചത്.