കണ്ണൂർ: വെൽഫെയർ പാർട്ടിയുമായി യുഡിഎഫിൽ ധാരണയുണ്ടെന്ന് സിഎംപി സംസ്ഥാന ജനറൻ സെക്രട്ടറി സിപി ജോൺ. എന്നാൽ അവർ ഘടകകക്ഷിയല്ല. രാഷ്ട്രീയ സഖ്യവുമല്ല. യോജിച്ച അഭിപ്രായമാണുള്ളതെന്നും സിപി ജോൺ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി യുഡിഎഫിനെ സഹായിച്ചിട്ടുണ്ട്. അതിന് മുമ്പ് അവർ എൽഡിഎഫ് വോട്ടുബാങ്കായിരുന്നെന്നും സിപി ജോൺ പറഞ്ഞു.
വെൽഫെയർ പാർട്ടിയുമായി യുഡിഎഫിൽ ധാരണയെന്ന് സിപി ജോൺ - C P john
യുഡിഎഫിന് വെൽഫെയർ പാർട്ടിയുമായി യോജിച്ച അഭിപ്രായമാണുള്ളതെന്ന് സിഎംപി സംസ്ഥാന ജനറൻ സെക്രട്ടറി സി പി ജോൺ പറഞ്ഞു
സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതികൾക്ക് സർക്കാരിൻ്റെ കൈയൊപ്പില്ല. കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ കമ്മിഷനെ വെക്കാൻ സർക്കാർ തയ്യാറാവണം. മരണം 2500ൽ എത്തി. ചാലഞ്ച് ഏറ്റെടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. പിണറായി വിജയനും സിപിഎമ്മും തടസം നിന്നില്ലെങ്കിൽ ഗെയിൽ പദ്ധതി അഞ്ച് കൊല്ലം മുമ്പ് പൂർത്തിയാകുമായിരുന്നുവെന്നും സിപി ജോണ്‍ അഭിപ്രായപ്പെട്ടു.
ജോസ് കെ മാണി യുഡിഎഫ് വിട്ടത് മുന്നണിയെ ബാധിക്കില്ല. ജോസ് വിഭാഗത്തിൻ്റെ മഹാഭൂരിപക്ഷം വോട്ടും യുഡിഎഫിന് ലഭിക്കും. കിഫ്‌ബിയില്‍ സർക്കാർ നിബന്ധനകൾ പാലിച്ചില്ല. 2100 കോടി അധിക പലിശയിൽ കടമെടുത്തതിൻ്റെ ബാധ്യത എക്കാലവും തലവേദനയാകുമെന്നും സിപി ജോൺ കണ്ണൂരിൽ പറഞ്ഞു.