കണ്ണൂർ:തളിപ്പറമ്പ് മണ്ഡലത്തിൽ ഇത്തവണയും യുഡിഎഫ് സ്ഥാനാർഥി ഘടകകക്ഷിയിൽ നിന്നാകാനുള്ള സാധ്യത വർധിച്ചു. മാണി സി കാപ്പന്‍റെ നാഷണലിസ്റ്റ് കോൺഗ്രസ് കേരളയെന്ന പുതിയ ഘടകക്ഷിയിൽ നിന്നുള്ള ഒരാളെയാകും പരിഗണിക്കുക എന്ന തരത്തിലുള്ള ചർച്ചയും കോൺഗ്രസിൽ സജീവമായി. അത്തരമൊരു നിലപാടെടുത്താൽ മുൻ എൻസിപി ജില്ലാ ജനറൽ സെക്രട്ടറി മുയ്യം ബാലകൃഷ്‌ണനാകും തളിപ്പറമ്പ് മണ്ഡലത്തിൽ സ്ഥാനാർഥിയാകാൻ സാധ്യത. കോൺഗ്രസിൽ സ്ഥാനാർഥി നിർണയം അന്തിമഘട്ടത്തിലിരിക്കയാണ് ഇങ്ങനെയൊരു തീരുമാനം.
തളിപ്പറമ്പിൽ യുഡിഎഫ് സ്ഥാനാർഥി ഘടകകക്ഷിയിൽ നിന്നാകാന്‍ സാധ്യത - കണ്ണൂർ യുഡിഎഫ് സ്ഥാനാർഥികൾ
തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർഥി പ്രഖ്യാപനം മാർച്ച് പന്ത്രണ്ടോടുകൂടി ഉണ്ടാകുമെന്നാണ് കരുതുന്നത്
കോൺഗ്രസ് എമ്മിന്‍റെ സ്ഥിരം സീറ്റിലൊന്നായിരുന്നു തളിപ്പറമ്പ് മണ്ഡലം. എന്നാൽ കോൺഗ്രസ് എം പിളർന്ന സാഹചര്യത്തിൽ കോൺഗ്രസിൽ നിന്ന് തന്നെ ഒരു സ്ഥാനാർഥിയെ നിർത്താനുള്ള ധാരണയിലായിരുന്നു നേതൃത്വം. ജില്ലാ കോൺഗ്രസ് വൈസ് പ്രസിഡന്‍റ് മുഹമ്മദ് ബ്ലാത്തൂർ, കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് വിപി അബ്ദുൽ റഷീദ് എന്നിവരുടെ പേരുകളാണ് സ്ഥാനാർഥിയാകാൻ സാധ്യതയുള്ളതായി കീഴ്ഘടകങ്ങളിൽ നിന്നും ഉയർന്ന് വന്നിരുന്നത്. അതിനിടയിലാണ് തളിപ്പറമ്പ് സീറ്റ് മാണി സി കാപ്പൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ചർച്ചകൾ സജീവമായിരിക്കുന്നത്.
എൻസിപി വിട്ട് കോൺഗ്രസിലേക്ക് വന്ന കാപ്പന് പാല കൂടാതെ ഒരു സീറ്റ് കൂടി വേണമെന്ന ആവശ്യം കോൺഗ്രസ് പരിഗണിക്കുകയാണെങ്കിൽ അത് തളിപ്പറമ്പ് തന്നെയാകാനാണ് സാധ്യത. ചർച്ച സജീവമായതിനാൽ തളിപ്പറമ്പ് കാപ്പന് നൽകുമോ എന്നതിൽ അടുത്തദിവസം അന്തിമ തീരുമാനം ഉണ്ടായേക്കും. തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർഥി പ്രഖ്യാപനം മാർച്ച് 12 ഓടുകൂടി ഉണ്ടാകുമെന്നാണ് കരുതുന്നത്.