കണ്ണൂർ: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമടത്ത് കോൺഗ്രസിന് സ്ഥാനാർഥിയായി. ഡിസിസി സെക്രട്ടറി സി രഘുനാഥ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പാണ് പത്രിക സമര്‍പ്പണം. ധര്‍മടത്ത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും പത്രിക സമര്‍പ്പിച്ചു. നേരത്തെ ഇവര്‍ക്ക് യുഡിഎഫ് പിന്തുണ ഉണ്ടാകുമെന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞിരുന്നത്. എന്നാല്‍ പ്രാദേശിക നേതൃത്വത്തിന്‍റെ അതൃപ്തി കാരണം കോൺഗ്രസ് തന്നെ മത്സരിക്കാൻ തീരുമാനിച്ചു. സികെ പത്മനാഭൻ ആണ് ധര്‍മടത്ത് ബിജെപി സ്ഥാനാര്‍ത്ഥി.
ധർമടത്ത് യുഡിഎഫ് സ്ഥാനാർഥിയായി സി രഘുനാഥ് മത്സരിക്കും - സി രഘുനാഥ് ധർമടത്ത് മത്സരിക്കും
പത്രിക സമർപ്പിക്കാനുള്ള സമയം 24 മണിക്കൂർ മാത്രം ശേഷിക്കെയാണ് യുഡിഎഫ് സ്ഥാനാർഥിയായി സി രഘുനാഥ് പത്രിക സമർപ്പിച്ചത്. മണ്ഡലത്തിൽ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും പത്രിക സമര്‍പ്പിച്ചു.
![ധർമടത്ത് യുഡിഎഫ് സ്ഥാനാർഥിയായി സി രഘുനാഥ് മത്സരിക്കും Darmadam Darmadam UDF candidate Darmadam candidate C Raghunath in Darmadam constituency C Raghunath in Darmadam kannur Darmadam constituency ധർമടത്ത് യുഡിഎഫ് സ്ഥാനാർഥി സി രഘുനാഥ് ധർമടത്ത് മത്സരിക്കും സി രഘുനാഥ് മത്സരിക്കും](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11059946-thumbnail-3x2-darmadam1.jpg)
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മണ്ഡലത്തിൽ ഒരു സ്ഥാനാർഥിയെ കണ്ടെത്താനാകാത്ത സ്ഥിതിയായിരുന്നു കോൺഗ്രസിന്. കെ സുധാകരൻ മത്സരിക്കണമെന്ന് ഇതിനിടെ ഹൈക്കമാൻഡും കെപിസിസിയും ആവശ്യപ്പെട്ടു. എന്നാൽ ജില്ലാ നേതാക്കളുമായി നടത്തിയ കൂടിയാലോചനകൾക്ക് ശേഷം സുധാകരൻ ധർമടത്ത് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു . ശക്തനായ സ്ഥാനാർഥി മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുമെന്നായിരുന്നു അവകാശവാദം. സുധാകരനെ കണ്ടായിരുന്നു കോൺഗ്രസ് ഇത് പറഞ്ഞിരുന്നത്. എന്നാൽ ഡിസിസി സെക്രട്ടറി സി രഘുനാഥിനെ മത്സരിപ്പിക്കണമെന്ന് സുധാകരൻ നിർദേശിക്കുകയായിരുന്നു. ഒടുവിൽ ഉച്ചയ്ക്ക് ശേഷം സി രഘുനാഥ് നാമനിർദേശ പത്രിക സമർപ്പിക്കുകയും ചെയ്തു.