കണ്ണൂർ: ഇരിക്കൂറിൽ സോണി സെബാസ്റ്റ്യനു സീറ്റ് നിഷേധിച്ചതിനെ തുടർന്നുള്ള പ്രതിഷേധങ്ങൾ യുഡിഎഫിന്‍റെ തളിപ്പറമ്പ് മണ്ഡലത്തിലെ പ്രവർത്തനങ്ങളെയും ബാധിക്കുന്നു. സജി ജോസഫിന്‍റെ സ്ഥാനാർഥിത്വത്തിൽ പ്രതിഷധിച്ച് തളിപ്പറമ്പിലും പ്രചാരണത്തിൽ നിന്ന് വിട്ടു നിൽക്കാൻ കോണ്‍ഗ്രസ് എ ഗ്രൂപ്പ് തീരുമാനിച്ചതോടെ ആണ് പ്രചാരണ പ്രവർത്തനങ്ങൾ അവതാളത്തിലായത്. ഡിസിസി ജനറൽ സെക്രട്ടറി ടി ജനാർദ്ദനൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് എംവി രവീന്ദ്രൻ അടക്കം എ ഗ്രുപ്പിൽ ഉൾപ്പെട്ട നിരവധി പ്രവർത്തകർ പദവികൾ രാജിവെച്ചിരുന്നു. 35 ഭാരവാഹികളാണ് ഞായറാഴ്‌ച രാജി വെച്ചത്.
ഇരിക്കൂറിലെ തർക്കം തളിപ്പറമ്പിലേക്കും, യുഡിഎഫിന്‍റെ പ്രചാരണ പ്രവർത്തനങ്ങൾ അവതാളത്തിൽ - irikkur
സോണി സെബാസ്റ്റ്യനു സീറ്റ് നിഷേധിച്ചതിനെ തുടർന്ന് നിയോജക മണ്ഡല കൺവെൻഷൻ വിളിക്കില്ല എന്ന തീരുമാനത്തിലാണ് തളിപ്പറമ്പിലെ ഭാരവാഹികൾ.
സോണി സെബാസ്റ്റ്യനു സീറ്റ് നിഷേധിച്ചതിനെ തുടർന്ന് നിയോജക മണ്ഡല കൺവെൻഷൻ വിളിക്കില്ല എന്ന തീരുമാനത്തിലാണ് തളിപ്പറമ്പിലെ ഭാരവാഹികൾ. തളിപ്പറമ്പ് മണ്ഡലത്തിലെ രണ്ടു ബ്ലോക്ക് കമ്മിറ്റികളും ഒൻപതു മണ്ഡലം കമ്മിറ്റികളും എ ഗ്രുപ്പിന്‍റെ പക്ഷത്താണ്. കൂടാതെ തളിപ്പറമ്പിലെ സ്ഥാനാർഥിത്വത്തിലും ഗ്രൂപ്പിൽ പ്രശ്‌നങ്ങൾ നിലവിലുണ്ട്. രണ്ട് ബ്ലോക്ക് കമ്മിറ്റിയും എഐസിസി നിരീക്ഷകനും ഡിസിസി ജനറൽ സെക്രട്ടറി ടി ജനാർദ്ദനന്‍റെ പേരായിരുന്നു നിർദേശിച്ചിരുന്നത്. രമേശ് ചെന്നിത്തല മുൻകൈ എടുത്തുകൊണ്ടാണ് വിപി അബ്ദുൽ റഷീദിനെ സ്ഥാനാർഥിയാക്കിയതെന്നതും എ ഗ്രുപ്പിന്‍റെ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.