കണ്ണൂർ: ലീഗ് പ്രാദേശിക നേതാവ് ബിജെപി നേതാവിനോട് സംസാരിക്കുന്ന 17 മിനിറ്റ് നീണ്ട ശബ്ദരേഖ പുറത്ത് വിട്ട് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി എം വി ജയരാജൻ. ജില്ലയിൽ യുഡിഎഫ്-ബിജെപി വോട്ട് കച്ചവടം നടന്നു എന്ന് ശബ്ദ രേഖയിൽ വ്യക്തമാക്കുന്നു എന്ന് എം വി ജയരാജൻ ആരോപിച്ചു. തലശ്ശേരി നഗരസഭയിലാണ് വോട്ട് മറിക്കൽ ആരോപണം. എന്നാൽ തലശ്ശേരിയിലെ നേതാക്കളുടെ പേര് ജയരാജൻ വെളിപ്പെടുത്തിയില്ല.
യുഡിഎഫ്-ബിജെപി വോട്ട് കച്ചവടം; ശബ്‌ദരേഖ പുറത്തുവിട്ട് എം വി ജയരാജൻ
തലശ്ശേരി നഗരസഭയിലാണ് വോട്ട് മറിക്കൽ ആരോപണം ഉയർന്നത്
യുഡിഎഫ്-ബിജെപി വോട്ട് കച്ചവടം; ശബ്‌ദരേഖ പുറത്തുവിട്ട് എം വി ജയരാജൻ
വോട്ട് വിലക്ക് വാങ്ങാൻ ഒരു മടിയുമില്ലാത്ത പാർട്ടിയാണ് ബിജെപിയെന്നും വോട്ട് വിൽക്കാൽ ഒരു മടിയുമില്ലാത്ത പാർട്ടികളാണ് ലീഗും കോൺഗ്രസും എന്നും എം വി ജയരാജൻ ആരോപിച്ചു. എൽഡിഎഫ് ഭരണം നിലനിർത്തിയ തലശ്ശേരിയിൽ എട്ട് സീറ്റുകളുമായി ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. യുഡിഎഫ് മൂന്നാം സ്ഥാനത്താണ്.