കേരളം

kerala

സി.പി.എം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി യു.ഡി.എഫ്

By

Published : Oct 16, 2020, 5:35 PM IST

കള്ളവോട്ടില്ലാതെ ജനാധിപത്യപരമായ രീതിയിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ സി.പി.എമ്മിന് ധൈര്യമുണ്ടോയെന്ന് കണ്ണൂർ ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി ചോദിച്ചു

കണ്ണൂർ  തെരഞ്ഞെടുപ്പ് അട്ടിമറി  സി.പി.എം  ഡി.സി.സി  സതീശൻ പാച്ചേനി  ഇരട്ട വോട്ട്  യു.ഡി.എഫ്  sabotage the elections  CPM  UDF
സി.പി.എം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി യു.ഡി.എഫ്

കണ്ണൂർ: ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി. കള്ളവോട്ടില്ലാതെ ജനാധിപത്യപരമായ രീതിയിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ സി.പി.എമ്മിന് ധൈര്യമുണ്ടോയെന്നും പാച്ചേനി ചോദിച്ചു. സി.പി.എം ഇരട്ട വോട്ട് ചേർക്കുന്നതായി ആരോപിച്ച് പരിയാരം പഞ്ചായത്ത് ഓഫീസിന് മുമ്പിൽ യു.ഡി.എഫ് നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

സി.പി.എം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി യു.ഡി.എഫ്

പരിയാരം പഞ്ചായത്തിൽ കള്ളവോട്ടിലൂടെ അധികാരത്തിൽ വന്ന സി.പി.എം വികസന മുരടിപ്പ് മാത്രമാണ് നാടിനുണ്ടാക്കിയത്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് സി.പി.എം ജില്ലാ സെക്രട്ടറി മുതലുള്ളവർ ശ്രമിക്കുന്നത്. ഒരു പൗരന് അവന്‍റെ സമ്മതിദാനാവകാശം നിഷേധിക്കാൻ ഉദ്യോഗസ്ഥരോ സി.പി.എമ്മോ ശ്രമിച്ചാൽ അതിനെ യു.ഡി.എഫ് ചെറുക്കും. ഭരണം സി.പി.എമ്മിന്‍റെ കൈയ്യിലാണെന്ന ദുഷ്ട ലാക്കൊന്നും ആർക്കും വേണ്ട. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചാൽ അതിനെതിരെ നിയമപരമായി ഏതറ്റം വരെയും പോകും. സി.പി.എമ്മിന്‍റെ ഭീഷണിക്ക് മുമ്പിൽ മുട്ടുമടക്കാതെ ഉദ്യോഗസ്ഥർ സ്വതന്ത്രമായി മുന്നോട്ടു പോകണമെന്നും സതീശൻ പാച്ചേനി പറഞ്ഞു. യു.ഡി.എഫ് പരിയാരം പഞ്ചായത്ത് ചെയർമാൻ പി. വി അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു. പി.വി സജീവൻ, അഷ്റഫ് കൊട്ടോല, എൻ കുഞ്ഞിക്കണ്ണൻ, കെ.രാജൻ എന്നിവർ സംസാരിച്ചു.

ABOUT THE AUTHOR

...view details