കേരളം

kerala

ETV Bharat / state

കണ്ണൂരിൽ മൂന്ന് മാവോയിസ്റ്റുകൾക്കെതിരെ യുഎപിഎ - പേരാവൂരിൽ മാവോയിസ്റ്റുകൾ

സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്‌തെന്നും ജനങ്ങളെ ഭീഷണിപ്പെടുത്തിയെന്നും മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തിയെന്നും ആരോപിച്ചാണ് കേസ്

UAPA against three maoists in peravoor  peravoor maoists  maoists in kannur  one woman and two men in maoist group kannur  കണ്ണൂരിൽ മാവോയിസ്റ്റുകൾ  മൂന്ന് മാവോയിസ്റ്റുകൾക്കെതിരെ യുഎപിഎ  പേരാവൂരിൽ മാവോയിസ്റ്റുകൾ  കേരള മാവോയിസ്റ്റുകൾ
പേരാവൂരിൽ മാവോയിസ്റ്റുകൾ

By

Published : Dec 7, 2019, 2:15 PM IST

കണ്ണൂർ:പേരാവൂരിൽ മൂന്ന് മാവോയിസ്റ്റുകൾക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. കഴിഞ്ഞ രണ്ടാം തീയതി കോളയാട് ചേക്കേരി കോളനിയിൽ എത്തിയ മാവോയിസ്റ്റുകളായ സുന്ദരിക്കും സംഘത്തിനുമെതിരെയാണ് പേരാവൂർ പൊലീസ് കേസെടുത്തത്. ആയുധങ്ങളുമായെത്തിയ സംഘത്തിൽ ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണുണ്ടായിരുന്നത്.

സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്‌തെന്നും ജനങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. കൂടാതെ, ഇവർ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചെന്നും പൊലീസ് പറയുന്നു. മാവോയിസ്റ്റ് സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പ്രദേശത്ത് പൊലീസ് തിരച്ചിൽ ഊർജിതമാക്കി. കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പേരാവൂർ പൊലീസ് അറിയിച്ചു.
കൊട്ടിയൂർ, കേളകം, കണ്ണവം, കരിക്കോട്ടക്കരി തുടങ്ങിയ പ്രദേശങ്ങളിൽ മാവോയിസ്റ്റ് സാന്നിധ്യം പലപ്പോഴായി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ മാസം ചെവിടിക്കുന്നിൽ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റുകൾ പോസ്റ്ററുകളും പതിച്ചിരുന്നു.

ABOUT THE AUTHOR

...view details