കേരളം

kerala

ETV Bharat / state

വന്‍ മയക്ക് മരുന്ന് വേട്ട; പശ്ചിമ ബംഗാൾ സ്വദേശികള്‍ അറസ്റ്റില്‍

മയക്ക് മരുന്ന് വിതരണം നടത്തിയ പശ്ചിമ ബംഗാള്‍ സ്വദേശികള്‍ കേരളത്തിലേക്ക് മയക്ക് മരുന്നെത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ്

By

Published : May 2, 2022, 2:19 PM IST

വന്‍ മയക്ക് മരുന്ന് വേട്ട  കണ്ണൂര്‍  പശ്ചിമ ബംഗാൾ സ്വദേശികള്‍ അറസ്റ്റില്‍  cannabis-and-heroin  heroin
വന്‍ മയക്ക് മരുന്ന് വേട്ട

കണ്ണൂര്‍: പയ്യന്നൂരില്‍ കഞ്ചാവും ഹെറോയിനുമായി രണ്ടു പശ്ചിമ ബംഗാൾ സ്വദേശികള്‍ അറസ്റ്റില്‍. അലമ്ഗിർ, മസുംരാണ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം സ്ട്രൈകിങ് ഫോഴ്‌സ് നടത്തിയ പട്രോളിംഗിനിടെയാണ് ഇരുവരും പിടിയിലാകുന്നത്.

വന്‍ മയക്ക് മരുന്ന് വേട്ട; പശ്ചിമ ബംഗാൾ സ്വദേശികള്‍ അറസ്റ്റില്‍

എക്‌സൈസ് ഇൻസ്‌പെക്ടർ എൻ വൈശാഖിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. 1.150 കിലോഗ്രാം ഉണക്ക കഞ്ചാവും 3 ഗ്രാം ഹെറോയിനും ഇവരില്‍ നിന്ന് കണ്ടെടുത്തു. അന്യ സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് ലഹരി മരുന്നുകളെത്തിക്കുന്ന സംഘത്തിലെ പ്രധാന കണികളാണിവരെന്ന് എക്‌സൈസ് സംഘം പറഞ്ഞു. സംഭവത്തില്‍ ഇരുവർക്കുമേതിരെ എൻഡിപിഎസ് ആക്‌ട് പ്രകാരം കേസെടുത്തിട്ടുണ്ട്.

പ്രിവന്റീവ് ഓഫീസർമാരായ പിവി ശ്രീനിവാസൻ, വി മനോജ്‌, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെടിഎൻ മനോജ്‌, ടിവി വിജിത്, ടിവി സനേഷ്, സനലേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

also read:മാരക മയക്ക് മരുന്നുമായി യുവാവ് അറസ്റ്റില്‍; പിടികൂടിയത് 1.70 ലക്ഷം രൂപയുടെ ലഹരി വസ്‌തുക്കള്‍

ABOUT THE AUTHOR

...view details