മിന്നലേറ്റ് രണ്ട് വിദ്യാര്‍ഥികൾ മരിച്ചു - lightening
മുക്കില്‍പീടിക സ്വദേശികളായ സമീന്‍, ഫഹദ് എന്നിവരാണ് മരിച്ചത്
മിന്നലേറ്റ് മരിച്ചു
കണ്ണൂര്‍: തലശേരിയില്‍ മിന്നലേറ്റ് രണ്ട് വിദ്യാർഥികള്‍ മരിച്ചു. കടവത്തൂര്‍ പുല്ലൂക്കര മുക്കില്‍പീടികയില്‍ ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. മുക്കില്‍പീടിക സ്വദേശികളായ സമീന്‍(17), ഫഹദ്(17) എന്നിവരാണ് മരിച്ചത്. നാട്ടുകാരാണ് ഇരുവരുടെയും ശരീരം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചു. മൃതദേഹങ്ങള്‍ പിന്നീട് തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.