കണ്ണൂര്‍: അയോധ്യ വിധിയെ ചോദ്യം ചെയ്‌ത് പള്ളികളിൽ ലഘുലേഘ വിതരണം ചെയ്‌ത രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. ഉമ്മൻചിറ സ്വദേശി താജുദ്ദീൻ, കിഴക്കുംഭാഗം സ്വദേശി ഇർഷാഫ് എന്നിവരാണ് പിടിയിലായത്. കതിരൂർ അഞ്ചാംമൈൽ ജുമാഅത്ത് പള്ളി പരിസരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് പൊലീസ് ആയുധങ്ങളും കണ്ടെത്തി.
അയോധ്യ വിധിയെ ചോദ്യം ചെയ്‌ത് ലഘുലേഘ വിതരണം; രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ - ayodhya verdict
കതിരൂർ അഞ്ചാംമൈൽ ജുമാഅത്ത് പള്ളി പരിസരത്താണ് രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ആയുധങ്ങളുമായി പിടികൂടിയത്
'ബാബറി വിധി, കടുത്ത നീതി നിഷേധം നീതിയുടെ പുനഃസ്ഥാപനത്തിനായി ശബ്ദമുയർത്തുക' എന്ന തലക്കെട്ടോട് കൂടിയ ലഘുലേഖയാണ് വിതരണം ചെയ്‌തത്. പള്ളിയിൽ നമസ്‌കാരത്തിന് എത്തിയ വിശ്വാസികൾ ലഘുലേഘ വിതരണത്തെ ചോദ്യം ചെയ്‌തതോടെ ഈ സംഘം വാക്ക് തർക്കത്തിലേർപ്പെട്ടു. ഇതോടെ പള്ളി ഭാരവാഹികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോപ്പുലർ ഫ്രണ്ട്, എസ്‌ഡിപിഐ പ്രവര്‍ത്തകരാണ് ഇവര്‍. ലഘുലേഖ വിതരണത്തിനിടെ എതിർപ്പുമായി വരുന്നവരെ അക്രമിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റിയുടെ പേരിലാണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്.