കേരളം

kerala

ETV Bharat / state

രണ്ട് കിലോ കഞ്ചാവുമായി മധ്യവയസ്‌കൻ പിടിയില്‍ - ganja seized

കാസര്‍കോട് പെരുമ്പള സ്വദേശി എം.കെ.മുഹമ്മദി(56)നെയാണ് തളിപ്പറമ്പ് എക്സൈസ് സംഘം പിടികൂടിയത്

രണ്ട് കിലോ കഞ്ചാവ്  കണ്ണൂര്‍ കഞ്ചാവ്  തളിപ്പറമ്പ് എക്സൈസ്  ganja seized
രണ്ട് കിലോ കഞ്ചാവുമായി മധ്യവയസ്‌കൻ പിടിയില്‍

By

Published : Dec 8, 2019, 9:17 AM IST

കണ്ണൂര്‍: രണ്ട് കിലോഗ്രാം കഞ്ചാവുമായി മധ്യവയസ്‌കൻ എക്സൈസ് സംഘത്തിന്‍റെ പിടിയിലായി. കാസര്‍കോട് പെരുമ്പളയിലെ കരുവാക്കോട് വീട്ടിൽ എം.കെ.മുഹമ്മദി(56)നെയാണ് തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്‌ടർ വി.വി.പ്രഭാകരന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത്. ഉപ്പളയിൽ നിന്നും കഞ്ചാവ് വാങ്ങി തളിപ്പറമ്പിലെത്തിക്കാന്‍ ശ്രമിക്കവെ ചുടല ബസ്‌ സ്റ്റോപ്പിന് സമീപത്ത് നിന്നാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ മുഹമ്മദിനെ രണ്ടാഴ്‌ചത്തേക്ക് റിമാൻഡ് ചെയ്‌തു.

ABOUT THE AUTHOR

...view details