കണ്ണൂര്‍: മാഹി പള്ളൂരില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ട് പേർ അറസ്റ്റില്‍. ഈസ്റ്റ് പള്ളൂർ സ്വദേശി വിജേഷ് വലിയാണ്ടി, പാറാൽ സ്വദേശി മുസ്‌തഫ എന്നിവരെയാണ് പള്ളൂര്‍ എസ്ഐ സെന്തിൽകുമാറും സംഘവും അറസ്റ്റ് ചെയ്‌തത്.
മാഹിയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ട് പേർ പിടിയില്‍ - mahe
ഗ്രാമത്തി, ഈസ്റ്റ് പള്ളൂർ ഭാഗങ്ങളിലെ സ്‌കൂളുകൾക്ക് മുന്നില്‍ ലഹരി ഉല്‍പന്നങ്ങൾ വില്‍പന നടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്
മാഹിയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ട് പേർ പിടിയില്‍
ഗ്രാമത്തി, ഈസ്റ്റ് പള്ളൂർ ഭാഗങ്ങളിലെ സ്‌കൂളുകൾക്ക് മുന്നില്‍ ബൈക്കുകളിലെത്തി ലഹരി ഉല്‍പന്നങ്ങൾ വില്‍പന നടത്തുന്നതിനിടയിലാണ് ഇവർ പൊലീസിന്‍റെ പിടിയിലായത്. മാഹി മേഖലയിൽ നിരോധിത ലഹരി ഉല്‍പന്നങ്ങളുടെ വില്‍പന വർധിച്ചു വരുന്നതായും ഇത്തരക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മാഹി സിഐ ആടൽ അരസൻ പറഞ്ഞു. മാഹി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.