കേരളം

kerala

ETV Bharat / state

രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി - മഴ ശക്തം

ചേറ്റുവ ഹാർബറിലെയും കണ്ണൂർ ആയിക്കരയിലെയും മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്

രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി

By

Published : Nov 1, 2019, 11:54 AM IST

Updated : Nov 1, 2019, 12:24 PM IST

തൃശൂർ/കണ്ണൂർ: മത്സ്യബന്ധനത്തിന് പോയ രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. തൃശൂർ ചേറ്റുവ ഹാർബറിലെ തമ്പുരാൻ വള്ളത്തിലെ സ്രാങ്കിനെയാണ് ബോട്ടില്‍ നിന്ന് തെറിച്ച് വീണ് കാണാതായത്. സ്രാങ്ക് രാജീവാണ് കടലില്‍ അകപ്പെട്ടത്. വള്ളം കണ്ണൂർ ഐക്കര ഹാർബറിലെത്തി.

കണ്ണൂർ ആയിക്കരയില്‍ നിന്ന് കടലില്‍ പോയി കുടുങ്ങിയ ആറ് മത്സ്യബന്ധന തൊഴിലാളികളില്‍ ഒരാളെ കാണാതായി. ആദികടലായി സ്വദേശി ഫാറൂഖാനെയാണ് കാണാതായത്. കോസ്റ്റ് ഗാർഡ് തെരച്ചില്‍ തുടരുന്നു.

Last Updated : Nov 1, 2019, 12:24 PM IST

ABOUT THE AUTHOR

...view details