കേരളം

kerala

ETV Bharat / state

പയ്യാമ്പലത്ത് ആനക്കൊമ്പുമായി രണ്ടു പേർ പിടിയിൽ - Payyambalam

മൂന്ന് ദിവസമായി ഇവർ വനം വകുപ്പിന്‍റെ നിരീക്ഷണത്തിലായിരുന്നു. വിൽപനയിലെ മറ്റ് ഇടപാടുകാർക്ക് വേണ്ടിയുള്ള അന്വേഷണം തുടങ്ങിയതായും അധികൃതർ അറിയിച്ചു.

ivory  ആനക്കൊമ്പുമായി രണ്ടു പേർ പിടിയിൽ  Payyambalam  കണ്ണൂർ
പയ്യാമ്പലത്ത് ആനക്കൊമ്പുമായി രണ്ടു പേർ പിടിയിൽ

By

Published : Sep 19, 2020, 5:50 PM IST

കണ്ണൂർ:പയ്യാമ്പലത്ത് ആനക്കൊമ്പുമായി രണ്ടു പേർ പിടിയിൽ. വാരം സ്വദേശി മഹറൂഫ്, മുണ്ടേരിയിലെ റിയാസ് എന്നിവരാണ് പിടിയിലായത്. കണ്ണൂർ ഫ്ളയിങ് സ്‌ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറും സംഘവും നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പ് പിടിച്ചത്. മൂന്ന് ദിവസമായി ഇവർ വനം വകുപ്പിന്‍റെ നിരീക്ഷണത്തിലായിരുന്നു. വിൽപനയിലെ മറ്റ് ഇടപാടുകാർക്ക് വേണ്ടിയുള്ള അന്വേഷണം തുടങ്ങിയതായും അധികൃതർ അറിയിച്ചു.

സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ ചന്ദ്രൻ,സുനിൽകുമാർ, ഷൈജു തുടങ്ങിയവരും സ്‌ക്വാഡിലുണ്ടായിരുന്നു. കണ്ണൂർ ഭാഗത്ത് ആനക്കൊമ്പ് വില്പന നടത്താൻ ശ്രമം നടക്കുന്നതായി തിരുവനന്തപുരം വിജിലൻസ് ചീഫ് കൺസർവേറ്റർക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കണ്ണൂർ വനം വകുപ്പധികൃതർ പരിശോധന ശക്തമാക്കിയത്. വിൽപനയ്ക്കായി ആനക്കൊമ്പ് ഇവരെ മറ്റൊരു സംഘം ഏൽപ്പിച്ചതായാണ് വനംവകുപ്പ് സംശയിക്കുന്നത്.

ABOUT THE AUTHOR

...view details