കണ്ണൂർ: ബാലികയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ രണ്ട് പേരെ കൂടി പൊലീസ് പിടികൂടി. കാങ്കോൽ കാളീശ്വരം പുളുക്കൂൽ ഹൗസിൽ ദിലീപ്, കാങ്കോൽ കല്ലൻ ഹൗസിൽ സി പ്രജിത്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കേസിലെ പ്രധാന പ്രതി കുപ്പോളിലെ കെ രജീഷ്, മടക്കാംപൊയിൽ സ്വദേശി സുവർണൻ, കുപ്പോൾ സ്വദേശി പി വി വിനീഷ് എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. പെൺകുട്ടിയെ ഏഴോളം പേർ ചേർന്ന് പീഡിപ്പിച്ചുവെന്നാണ് കേസ്.
ബാലികയെ കൂട്ടബലാത്സംഗം ചെയ്‌ത കേസില്‍ രണ്ട് പേർ കൂടി പിടിയിൽ - kannur rape case news
മാനസിക സമ്മർദം താങ്ങാനാവാതെ പെൺകുട്ടി വീടുവിട്ട് ഇറങ്ങുകയും പെൺകുട്ടിയെ കാണാതെ പൊലീസ് അന്വേഷണത്തെ തുടർന്നാണ് വിവരം പുറത്തു വരുന്നത്.
പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലൂടെയാണ് പീഡനവിവരം പുറത്ത് വന്നത്. മാനസിക സമ്മർദത്താൽ വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ കണ്ടെത്തിയ പൊലീസ് മട്ടന്നൂർ മഹിളാ മന്ദിരത്തിൽ പാർപ്പിക്കുകയായിരുന്നു. അവിടെവച്ചാണ് പീഡിപ്പിക്കപ്പെട്ട വിവരം കുട്ടി തുറന്നു പറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും പെരിങ്ങോം എസ് ഐ എം. ഇ രാജഗോപാലിന്‍റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ മൂന്ന് പേരെ പിടികൂടുകയും ചെയ്‌തു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടതിനാൽ തുടരന്വേഷണം തളിപ്പറമ്പ ഡിവൈഎസ്‌പിയുടെ സംഘം ഏറ്റെടുക്കുകയുമായിരുന്നു. മുഖ്യപ്രതിയായ രജീഷാണ് പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത്. തുടർന്ന് മറ്റുള്ളവരും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
ആദ്യം ഒരാൾ മാത്രമാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി മൊഴി നൽകിയെങ്കിലും തുടർന്ന് വനിത പൊലീസിന് സാന്നിധ്യത്തിൽ മൊഴി എടുത്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ ലഭ്യമായത്. ഇന്ന് പിടിയിലായ പ്രജിത്ത് സുഹൃത്തായ ദിലീപിന്‍റെ ഓട്ടോയിൽ കയറ്റി പെൺകുട്ടിയെ അരവഞ്ചാലിൽ എത്തിക്കുകയും ആളൊഴിഞ്ഞ പറമ്പിൽ വെച്ച് പീഡിപ്പിക്കുകയുമായിരുന്നു. കേസിൽ ഇതുവരെ അഞ്ച് പേരെയാണ് പൊലീസ് പിടികൂടിയത്. ബാക്കിയുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.