കണ്ണൂര്‍: പഠിക്കുന്നത് പയ്യന്നൂർ ബി.ഇ.എം എൽ.പി സ്കൂളിലെ അഞ്ചാം ക്ലാസില്‍. രണ്ട് വർഷം മുൻപ് മുടി വളർത്തിത്തുടങ്ങി. ലോക്ക്‌ഡൗൺ സമയത്ത് നീണ്ടു വളർന്ന മുടി, നന്നായി പരിപാലിച്ചു നിലനിർത്തി. മുടി നീട്ടി വളർത്തിയപ്പോൾ പരിഹസവുമായി പലരും എത്തിയെങ്കിലും ഈ ഇരട്ട സഹോദരങ്ങളെ തളർത്താനായില്ല.
പയ്യന്നൂർ പങ്ങടത്തെ വിനോദ്, ഷൈമ ദമ്പതികളുടെ മക്കളാണ് അമലും അമനും. നീട്ടി വളർത്തിയ മുടി കാൻസർ രോഗികൾക്ക് വിഗ് നിർമിക്കാൻ നൽകാമെന്ന് രക്ഷിതാക്കൾ പറഞ്ഞപ്പോൾ കുഞ്ഞു സഹോദരങ്ങൾ ഉടൻ സമ്മതം പറഞ്ഞു. രക്ഷിതാക്കളുടെ നിർദ്ദേശത്തിന് അധ്യാപകരും ഒപ്പം നിന്നപ്പോൾ ഇരട്ട ആൺ കുട്ടികളുടെ കേശദാനം പുതുമയുള്ളതായി.