കണ്ണൂരില്‍ 25 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ - കണ്ണൂർ
ജില്ലാ ആശുപത്രിയിൽ 5 പേരും കണ്ണൂർ ഗവ. മെഡിക്കല്‍ കോളജിൽ 11 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ 9 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
![കണ്ണൂരില്‍ 25 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ twenty five suspected covid cases are in isolation kannur covid latest news covid 19 latest news covid 19 25 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കണ്ണൂർ കണ്ണൂർ ജില്ലാ വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6489079-thumbnail-3x2-kannurupdate.jpg)
കണ്ണൂരില്‍ 25 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍
കണ്ണൂർ: ജില്ലയില്‍ കൊവിഡ് 19 ബാധ സംശയവുമായി 25 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലാ ആശുപത്രിയിൽ 5 പേരും കണ്ണൂർ ഗവ. മെഡിക്കല്‍ കോളജിൽ 11 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ 9 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 5089 പേര്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. ഇതുവരെയായി പരിശോധനയ്ക്കയച്ച 133 സാമ്പിളുകളില്‍ ഒരെണ്ണം പോസിറ്റീവും 127 എണ്ണം നെഗറ്റീവുമാണ്. 5 എണ്ണത്തിന്‍റെ ഫലമാണ് ഇനി ലഭിക്കാനുള്ളത്.