കേരളം

kerala

ETV Bharat / state

ആദിവാസി ബാലികയെ പീഡിപ്പിച്ചു; യുവാവ് കീഴടങ്ങി - DYFI worker surrendered

പോക്സോ വകുപ്പും എസ്.സി-എസ്‌ടി വകുപ്പും പ്രകാരമാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തത്.

പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചു  കണ്ണൂരിൽ ബാലികക്ക് പീഡനം  പ്രാലോഭിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു  കേസിൽ പ്രതി കീഴടങ്ങി  കണ്ണൂർ പോക്‌സോ കേസ്  ആദിവാസി ബാലികയെ പീഡിപ്പിച്ചെന്ന കേസ്  കണ്ണൂർ പോക്‌സോ കേസ്  ഡിവൈഎഫ്‌ഐ പ്രവർത്തകൻ പ്രതിയായ കേസ്  ഡിവൈഎഫ്‌ഐ പ്രവർത്തകൻ പ്രതിയായ വാർത്ത  kannur pocso case  girl molested in kannur  tribal girl molested news  kannur tribal girl molested news  tribal girl molested news kannur  DYFI worker surrendered  kannur pocso case
ആദിവാസി ബാലികയെ പീഡിപ്പിച്ചു; യുവാവ് കീഴടങ്ങി

By

Published : May 26, 2021, 10:55 AM IST

കണ്ണൂർ: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി കീഴടങ്ങി. ഇരിട്ടി മുഴക്കുന്ന് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതി ഇ.കെ നിധീഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. വിളക്കോട് വടക്കിനിയില്ലം കോളനിയിലെ വിദ്യാർഥിനിയായ ആദിവാസി ബാലികയെ പീഡിപ്പിച്ചെന്ന കേസിലാണ് പ്രതി കീഴടങ്ങിയത്. പെൺകുട്ടിയെ വിളക്കോട് ഗവ. യുപി സ്‌കൂളിനടുത്തേക്ക് പ്രലോഭിപ്പിച്ച് വിളിച്ചു വരുത്തി ലൈംഗികമായി പീഢിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ പോക്സോ വകുപ്പും എസ്.സി-എസ്‌ടി വകുപ്പു പ്രകാരമാണ് പൊലീസ് കേസെടുത്തത്.

സജീവ ഡിവൈഎഫ്ഐ- സിപിഎം പ്രവർത്തകനായ യുവാവ് വിവാഹിതനും ഒരു കൂട്ടിയുടെ പിതാവുമാണ്. സംഭവത്തിനു ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പേരാവൂർ ഡിവൈഎസ്പി ടി.പി. ജേക്കബിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുന്നതിനിടെയാണ് പ്രതി കീഴടങ്ങിയത്.

READ MORE:ആദിവാസി ബാലികയെ പീഡിപ്പിച്ചു, പോക്സോ ചുമത്തപ്പെട്ട യുവാവ് ഒളിവില്‍

ABOUT THE AUTHOR

...view details