കേരളം

kerala

ETV Bharat / state

റോഡ്‌ വികസത്തിനായി തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റി; പ്രതിഷേധവുമായി പൊതുപ്രവര്‍ത്തകര്‍

100 വര്‍ഷത്തോളം പഴക്കമുള്ള മരങ്ങളാണ് മുറിച്ചു നീക്കുന്നത്.

റോഡ്‌ വികസത്തിനായി തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റി  പ്രതിഷേധവുമായി പൊതുപ്രവര്‍ത്തകര്‍  ചുടല-ഏര്യം റോഡ്‌ വികസനം  തണല്‍ മരങ്ങള്‍ മുറിച്ചു  road development  trees cutting road development protest
റോഡ്‌ വികസത്തിനായി തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റി; പ്രതിഷേധവുമായി പൊതുപ്രവര്‍ത്തകര്‍

By

Published : Dec 18, 2020, 8:51 PM IST

Updated : Dec 18, 2020, 9:27 PM IST

കണ്ണൂര്‍: ചുടല-ഏര്യം റോഡ്‌ വികസത്തിനായി പരിയാരം അമ്മാനപ്പാറ ഭാഗത്തെ തണല്‍ മരങ്ങള്‍ മുറിച്ചു നീക്കുന്നതിനെതിരെ പൊതുപ്രവര്‍ത്തകര്‍. 100 വര്‍ഷത്തോളം പഴക്കമുള്ള മരങ്ങളാണ് മുറിച്ചു നീക്കുന്നത്. ഇത്രയും വർഷം തണലേകിയ മരങ്ങൾ മുറിച്ചുമാറ്റുന്നത് തടയാണമെന്ന്‌ പൊതുപ്രവർത്തകനായ കുഞ്ഞികൃഷ്‌ണൻ ആവശ്യപ്പെട്ടു.

റോഡ്‌ വികസത്തിനായി തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റി; പ്രതിഷേധവുമായി പൊതുപ്രവര്‍ത്തകര്‍

ചുടല മുതൽ ഏര്യം വരെയുള്ള റോഡ് നിർമാണത്തിനായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 57.79 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. അമ്മാനപ്പാറ മുതൽ പാണപ്പുഴ വരെയുള്ള ഏഴ്‌ കിലോമീറ്റർ ഒന്നാം ഘട്ട ടാറിങ്‌ പൂർത്തിയായി. 12 മീറ്റർ വീതിയിലാണ് റോഡ് ടാർ ചെയ്യുന്നത്.

ബാക്കിയുള്ള ഭാഗങ്ങളിൽ വീതി കൂട്ടുന്നതിന്‍റെ ഭാഗമായാണ് ആൽമരം, മാവ് തുടങ്ങിയ അമ്പതും നൂറും വർഷം പഴക്കമുള്ള മുപ്പതിലേറെ മരങ്ങൾ മുറിച്ചു മാറ്റുന്നത്. അതേസമയം റോഡ് വികസനത്തിന് മരങ്ങള്‍ തടസമാകുമെന്നാണ് അധികൃതർ നല്‍കുന്ന വിശദീകരണം.

Last Updated : Dec 18, 2020, 9:27 PM IST

ABOUT THE AUTHOR

...view details