കണ്ണൂരില്‍ ട്രാന്‍സ്‌ജെന്‍ഡറെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി - ട്രാൻസ്ജെൻഡർ സ്നേഹ മരിച്ചു
തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച സ്നേഹയെ സമാജ്‌വാദി കോളനിയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

ട്രാൻസ്ജെൻഡർ സ്നേഹയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂർ:ട്രാൻസ്ജെൻഡർ സ്നേഹയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച സ്നേഹയെ സമാജ്‌വാദി കോളനിയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തോട്ടട സ്വദേശിയാണ് സ്‌നേഹ. വീട്ടിനകത്തുവച്ച് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വീട്ടിലും ആശുപത്രിയിലും എത്തി പൊലീസ് പരിശോധന നടത്തി. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.