കേരളം

kerala

ETV Bharat / state

പൊതുസ്ഥലത്ത് കക്കൂസ് മാലിന്യം തള്ളി - Toilets waste dumped in the public space

തലശേരി മണ്ണയാട് നമ്പ്യാർ പീടികക്ക് സമീപം പ്രണതി ക്വാർട്ടെർസിലെ കക്കൂസ് മാലിന്യമാണ് പൊതുസ്ഥലത്തും സമീപ സ്ഥലങ്ങളിലും തള്ളിയത്

പൊതുസ്ഥലത്ത് കക്കൂസ് മാലിന്യം തള്ളി

By

Published : Oct 12, 2019, 1:52 AM IST

കണ്ണൂർ: പൊതുസ്ഥലത്ത് ക്വാർട്ടേഴ്സിലെ കക്കൂസ് മാലിന്യം തള്ളി. തലശ്ശേരി മണ്ണയാട് നമ്പ്യാർ പീടികക്ക് സമീപം പ്രണതി ക്വാർട്ടെർസിലെ കക്കൂസ് മാലിന്യമാണ് പൊതുസ്ഥലത്തും സമീപ സ്ഥലങ്ങളിലും തള്ളിയത്.

പൊതുസ്ഥലത്ത് കക്കൂസ് മാലിന്യം തള്ളി

ഏഴ് കുടുംബങ്ങൾ താമസിക്കുന്ന ക്വാർട്ടെർസിലെ മൂന്ന് ടാങ്കിലെ മാലിന്യമാണ് ഇന്നലെ പുലർച്ചെ പൊതുസ്ഥലത്ത് തള്ളിയത്. തലശേരി നഗരസഭയിലെ മൂന്നാം വാർഡിലാണ് ക്വാട്ടേഴ്സ് സ്ഥിതി ചെയ്യുന്നത്. ലത പ്രേമരാജ്, ഇവരുടെ രണ്ട് മക്കള്‍ എന്നിവരുടെ ഉടമസ്ഥതയിലാണ് ക്വാര്‍ട്ടെഴ്സ് ഉള്ളത്. വിവരമറിഞ്ഞ് എത്തിയ നഗരസഭ കൗൺസിലർ എൻ പ്രതീക്ഷിന്‍റെ നേതൃത്വത്തിൽ കരാറുകാരന്‍റെ ജോലിക്കാരെ കൊണ്ട് മാലിന്യം മണ്ണിട്ട് മൂടി. നാട്ടുകാരുടെ പരാതിയിൽ ധർമ്മടം എസ്ഐ മഹേഷ് കണ്ടമ്പത്ത്, അഡീ. എസ്ഐ വികെ പ്രകാശൻ എന്നിവർ സ്ഥലത്തെത്തി.

ABOUT THE AUTHOR

...view details