കണ്ണൂർ: പുതിയതെരുവിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. 273 കിലോഗ്രാം പുകയില ഉല്‍പന്നങ്ങളാണ് ഉത്തര്‍പ്രദേശ് സ്വദേശികളായ രാകേഷ് കുമാർ സഹാനി, അരവിന്ദ് കുമാർ സഹാനി എന്നിവര്‍ താമസിച്ചിരുന്ന വാടക ക്വാർട്ടേഴ്‌സില്‍ നിന്നും പിടിച്ചെടുത്തത്.
കണ്ണൂരില്‍ 273 കിലോ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി - പുകയില ഉല്‍പന്നങ്ങള്‍
273 കിലോഗ്രാം പുകയില ഉല്‍പന്നങ്ങളാണ് ഉത്തര്‍പ്രദേശ് സ്വദേശികളായ രാകേഷ് കുമാർ സഹാനി, അരവിന്ദ് കുമാർ സഹാനി എന്നിവര്‍ താമസിച്ചിരുന്ന വാടക ക്വാർട്ടേഴ്‌സില്‍ നിന്നും പിടിച്ചെടുത്തത്.
എക്സൈസ് ഐ.ബി പ്രിവന്‍റീവ് ഓഫീസർ സി.വി ദിലീപിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്. എക്സൈസ് സംഘം എത്തിയതോടെ ഒന്നാം പ്രതി രാഗേഷ് കുമാർ സഹാനി ഓടി രക്ഷപ്പെട്ടു. രണ്ടാം പ്രതിയായ അരവിന്ദ് കുമാർ സഹാനിയെ സംഘം കസ്റ്റഡിയിൽ എടുത്തു. ഇരുവരും ഉത്തർപ്രദേശിലെ ബമിയ ജില്ലയിലെ ചിതബരാഗോൺ ഗ്രാമത്തിൽ ഇന്ദ്രാ നഗറിൽ ജയനാരായണൻ സഹാനിയുടെ മക്കളാണ്. പുകയില ഉൽപന്നങ്ങൾ കണ്ണൂരിലും പരിസര പ്രദേശങ്ങളിലും വിതരണം ചെയ്യാൻ കരുതിവെച്ചിരുന്നതാണെന്ന് പ്രതി സമ്മതിച്ചതായി എക്‌സൈസ് സംഘം അറിയിച്ചു. സംഘത്തിൽ ഐ.ബി ഇൻസ്പെക്ടർ കെ.ഷാജി, സി.സി ആനന്ദ് കുമാർ, സി.ഇ.ഒ സുജിത്ത് കുമാർ എന്നിവരാണ് ഉണ്ടായിരുന്നത്.