കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അഡ്വ. ടി.ഒ മോഹനന്‍ മേയറാകും. മേയർ സ്ഥാനത്തേക്ക് ഒന്നിലധികം പേരുകൾ വന്നതോടെയാണ് വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. കെപിസിസി ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ്, അഡ്വ. ടി.ഒ മോഹനന്‍, മുന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ് എന്നിവരാണ് മത്സര രംഗത്തുണ്ടായിരുന്നുത്. അതേസമയം ഭൂരിപക്ഷ അഭിപ്രായം മോഹനന് അനുകൂലമായതോടെ മാർട്ടിൻ ജോർജ് പിന്മാറി.
ടിഒ മോഹനന്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറാകും - ടിഒ മോഹനന്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറാകും
11 അംഗങ്ങളുടെ പിന്തുണയോടെയാണ് മോഹനന്‍ തെരഞ്ഞെടുക്കപ്പെട്ടത്.
ടിഒ മോഹനന്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറാകും
കെപിസിസി വൈസ് പ്രസിഡന്‍റ് ടി.സിദ്ദിഖിന്‍റെ സാന്നിധ്യത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ടി.ഒ മോഹനന് 11 അംഗങ്ങളുടെ പിന്തുണയും പി.കെ രാഗേഷിന് ഒന്‍പത് അംഗങ്ങളുടെ പിന്തുണയും ലഭിച്ചു. കഴിഞ്ഞ തവണ കോർപ്പറേഷനിലെ കക്ഷി നേതാവായിരുന്നു ടി.ഒ മോഹനൻ. 20 കൗണ്‍സിലര്‍മാരാണ് കോണ്‍ഗ്രസിനുള്ളത്.
Last Updated : Dec 27, 2020, 1:25 PM IST