തലശ്ശേരി സബ്ബ് ജയിലിലേക്ക് മാറ്റിയ 21 തടവു പുള്ളികള്‍ക്ക് കൊവിഡ് - കണ്ണൂര്‍ സെന്‍ററല്‍ ജയിലില്‍ കൊവിഡ്
കഴിഞ്ഞ ദിവസമാണ് വിവിധ കേസുകളിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുപ്പതോളംപേരെ തലശ്ശേരി സബ്ബ് ജയിലിലേക്ക് മാറ്റിയത്.

തലശ്ശേരി സബ്ബ് ജയിലിലേക്ക് മാറ്റിയ 21 തടവു പുള്ളികള്‍ക്ക് കൊവിഡ്
കണ്ണൂർ:സെൻട്രൽ ജയിലിൽ നിന്ന് കൊവിഡ് നിരീക്ഷണത്തിനായി തലശ്ശേരി സബ്ബ് ജയിലിലേക്ക് മാറ്റിയ 30 റിമാന്‍ഡ് തടവുകാരിൽ 21 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് വിവിധ കേസുകളിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുപ്പതോളംപേരെ തലശ്ശേരി സബ്ബ് ജയിലിലേക്ക് മാറ്റിയത്. ഇവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് 21 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. എല്ലാവരെയും അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇതേ തുടർന്ന് സുപ്രണ്ട് ഉൾപ്പെടെയുള്ള ജയിൽ ജീവനക്കാർ ക്വാറന്‍റൈനില്‍ പോയി.