കേരളം

kerala

ETV Bharat / state

കടയുടെ പൂട്ട് പൊളിക്കുന്നതിനിടയില്‍ മൂന്ന് മോഷ്‌ടാക്കൾ പൊലീസ് പിടിയിൽ - thieves arrested

ബൈക്കിൽ രക്ഷപെടാൻ ശ്രമിച്ച മൂവരെയും പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു

പൊലീസ്  പിടികൂടി  പിലാത്തറ  മണ്ടൂരി  three  thieves arrested  മോഷ്‌ടാക്കൾ
കടയുടെ പൂട്ട് പൊളിക്കുന്നതിനിടയില്‍ മൂന്ന് മോഷ്‌ടാക്കൾ പൊലീസ് പിടിയിൽ

By

Published : Jan 30, 2020, 6:04 PM IST

കണ്ണൂർ: കടയുടെ പൂട്ട് പൊളിക്കുന്നതിനിടയില്‍ മൂന്ന് മോഷ്‌ടാക്കളെ പൊലീസ് പിടികൂടി. മര്‍ഷാദ്(21) പി.സഹദ്(22) എന്നിവരോടൊപ്പം പ്രായപൂർത്തയാകാത്ത പ്രതിയുമാണ് പിടിയിലായത്. പിലാത്തറ മണ്ടൂരിലാണ് സംഭവം. എഎസ്‌ഐ സി.ജി.സാംസണിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നൈറ്റ് പട്രോളിംഗിനിടെ ഇവരെ പിടികൂടിയത്. ചെറുതാഴം മണ്ടൂരിലെ മുക്കോലകത്ത് അബ്‌ദുള്ളയുടെ ജനറല്‍ സ്‌റ്റോര്‍ എന്ന സ്ഥാപനത്തിന്‍റെ ഷട്ടർ പൂട്ട് പൊളിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പൊലീസിന്‍റെ മുന്നിൽ പെട്ടത്. ബൈക്കിൽ രക്ഷപെടാൻ ശ്രമിച്ച മൂവരെയും പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഷട്ടര്‍ തകര്‍ക്കാനുപയോഗിച്ച സാധനങ്ങളും ഇവര്‍ രക്ഷപ്പെട്ട ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.

ABOUT THE AUTHOR

...view details