കണ്ണൂര്‍: പാനൂരിനടുത്ത് ചൊക്ലിയിൽ മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. മത്തിപറമ്പിലെ വില്ലാൽകുന്ന് ക്വാറി പരിസരത്തെ തുറസായ സ്ഥലത്താണ് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. പുല്ല് പറിക്കാനെത്തിയ സ്ത്രീകളാണ് ബോംബുകൾ കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ചൊക്ലിയിൽ മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി - panoor bomb
ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ബോംബുകൾ നിർവീര്യമാക്കി
ചൊക്ലിയിൽ മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി
ചൊക്ലി സിഐ പി.സുനിൽകുമാർ, എസ്ഐ ഷാജി എന്നിവർ സ്ഥലത്തെത്തി പരിശോധിക്കുകയും തുടർന്നെത്തിയ ബോംബ് സ്ക്വാഡ് ബോംബുകൾ നിർവീര്യമാക്കുകയും ചെയ്‌തു. അടുത്തിടെ നിർമിച്ചവയാണ് സ്റ്റീൽ ബോംബുകൾ. മേഖലയിലെ ക്ഷേത്രങ്ങളില്‍ ഉത്സവങ്ങൾ നടക്കുന്നതിനിടെ ബോംബുകൾ കണ്ടെത്തിയത് ഗൗരവകരമാണെന്നും പൊലീസ് അറിയിച്ചു.
Last Updated : Feb 6, 2020, 7:36 PM IST