കേരളം

kerala

ETV Bharat / state

ഫുട്ബോൾ വിജയാഘോഷം അതിരുവിട്ടു ; ഫ്രാൻസിൻ്റെയും അർജൻ്റീനയുടെയും ആരാധകർ തമ്മിൽ സംഘർഷം, മൂന്ന് പേർക്ക് വെട്ടേറ്റു - ഫുട്ബോൾ ഫാൻസുകാർ തമ്മിലടി

കണ്ണൂർ പള്ളിയാൻമൂലയിലാണ് അക്രമം ഉണ്ടായത്. സംഭവത്തിൽ ആറ് പേർ പൊലീസ് കസ്റ്റഡിയിലുണ്ട്

three people stabbed in worldcup celebration  three people stabbed  worldcup celebration  worldcup  kannur worldcup celebration  കണ്ണൂർ പള്ളിയാൻ മൂല  ഫുട്ബോൾ വിജയാഘോഷം  ലോകകപ്പ് ആവേശത്തിനിടെ അക്രമം  ഫ്രാൻസിൻ്റെയും അർജൻ്റീനയുടെയും ആരാധകർ സംഘർഷം  ഫുട്ബോൾ ഫാൻസുകാർ തമ്മിലടി  പള്ളിയാൻ മൂല
മൂന്ന് പേർക്ക് വെട്ടേറ്റു

By

Published : Dec 19, 2022, 11:21 AM IST

Updated : Dec 19, 2022, 11:38 AM IST

കണ്ണൂർ :പള്ളിയാൻ മൂലയിൽ ഫുട്ബോൾ വിജയാഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ 3 പേർക്ക് വെട്ടേറ്റു. അനുരാഗ്, ആദര്‍ശ്, അലക്‌സ് ആന്‍റണി എന്നിവർക്കാണ് ഇന്ന് പുലർച്ചെ 12.45ഓടെ വെട്ടേറ്റത്. അനുരാഗിന്‍റെ നില ഗുരുതരമാണ്.

പള്ളിയാൻമൂലയില്‍ സ്ഥാപിച്ച ബിഗ്‌സ്‌ക്രീനിൽ കളി കണ്ടുകൊണ്ടിരിക്കുകയായിരുന്നു ആരാധകർ. കളി കഴിഞ്ഞ ശേഷം ഫ്രാൻസിൻ്റെയും അർജൻ്റീനയുടെയും ആരാധകർ തമ്മിലുണ്ടായ ജയപരാജയങ്ങളെച്ചൊല്ലിയുള്ള തർക്കം അക്രമത്തിലേക്ക് നയിക്കുകയായിരുന്നു. സംഭവത്തിൽ 6 പേരെ കസ്റ്റഡിയിൽ എടുത്തു. മൂവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Last Updated : Dec 19, 2022, 11:38 AM IST

ABOUT THE AUTHOR

...view details