കണ്ണൂർ:കഴിഞ്ഞ 40 വർഷമായി തേനീച്ച കൃഷിയിൽ വ്യാപൃതനായ ഒരു കർഷകനുണ്ട് കണ്ണൂരിൽ. പുലിക്കുരുമ്പ സ്വദേശിയായ തോമസ് മാത്യുവാണ് തേനീച്ച കൃഷിയിൽ വിജയ ഗാഥ തീർക്കുന്നത്. ഈ തേനിന്‍റെ രുചി ജില്ലയും സംസ്ഥാനവും കടന്ന് പലനാട്ടിലും എത്തിയിരിക്കുകയാണ്.
തേനൂറും വിജയവുമായി തോമസ് മാത്യുവിന്‍റെ തേനീച്ച കൃഷി - ബിസിനസ് വാർത്തകൾ
ജനുവരി മുതൽ മാർച്ച് അവസാനം വരെയാണ് തേന്‍ സീസൺ. ഒരാഴ്ചകൊണ്ട് ഒരു തേനീച്ച കൂട്ടിൽ നിന്നും ഇരുപത് കിലോയിലേറെ തേൻ ലഭിക്കും. കിലോയ്ക്ക് 220 രൂപ നിരക്കിലാണ് നാട്ടിൽ തേൻ വിൽക്കുന്നത്
റബർ അടക്കമുള്ള മരങ്ങളുടെ പൂക്കളിൽ നിന്നാണ് തേനീച്ചകൾ തേൻ സംഭരിക്കുന്നത്. ഓരോ കൂട്ടിലും തയ്യാറാക്കിയ ആറ് അറകൾ ഒരാഴ്ച കൊണ്ട് തേൻ കൊണ്ട് നിറയും. ഈച്ചകൾക്ക് പരിക്ക് പറ്റാതെ ഈ അറകൾ മെഷീനിൽ നിക്ഷേപിച്ച് തേൻ ഊറ്റിയെടുക്കും. കൂട്ടിൽ പെരുകുന്ന കുഞ്ഞ് തേനീച്ചകളെ പുതിയ കൂടുകളിലേക്ക് മാറ്റുകയും ചെയ്യും. മഴക്കാലമായാൽ തേൻ ലഭ്യത തീർത്തും കുറയും. ആ സമയത്ത് തേനീച്ചകൾ പറന്ന് പോകാതെ സംരക്ഷിച്ച് നിർത്തലാണ് പ്രധാന ജോലി. എന്തായാലും തന്‍റെ പാത പിന്തുടരാൻ താൽപര്യമുള്ളവർക്ക് തേനീച്ച കൃഷിയിലേക്ക് സ്വാഗതമെന്ന് തോമസ് മാത്യു.