കേരളം

kerala

ETV Bharat / state

കൊവിഡിനിടയിൽ ചടങ്ങുകളിലൊതുങ്ങി തെയ്യാട്ടം - Theyyattam during Covid

മുച്ചിലോട്ട് കാവുകളിലെ തെയ്യാട്ടത്തിനു ആരംഭം കുറിക്കുന്നത് പറശ്ശിനിക്കടവ് നമ്പ്രം മുച്ചിലോട്ട് കാവിലെ കളിയാട്ടത്തോടെയാണ്. ആദിമുച്ചിലോട്ടുകളിൽ ഏഴാമത്തെ ക്ഷേത്രമാണ് നമ്പ്രം മുച്ചിലോട്ട്കാവ്. ഇത്തവണ കൊവിഡ് നിയന്ത്രണങ്ങളിൽ കളിയാട്ടം ചടങ്ങുകളിൽ ഒതുങ്ങുകയാണ്.

കൊവിഡിനിടയിൽ ചടങ്ങുകളിലൊതുങ്ങി തെയ്യ കളിയാട്ടം  തെയ്യ കളിയാട്ടം  തെയ്യാട്ടം  Theyyattam  Theyyattam during Covid  ചടങ്ങുകളിലൊതുങ്ങി തെയ്യാട്ടം
തെയ്യാട്ടം

By

Published : Nov 13, 2020, 8:37 PM IST

കണ്ണൂർ: ഉത്തരകേരളത്തിൽ മുച്ചിലോട്ട് കാവുകളിലെ തെയ്യാട്ടത്തിനു ആരംഭം കുറിക്കുന്നത് പറശ്ശിനിക്കടവ് നമ്പ്രം മുച്ചിലോട്ട് കാവിലെ കളിയാട്ടത്തോടെയാണ്. ആദിമുച്ചിലോട്ടുകളിൽ ഏഴാമത്തെ ക്ഷേത്രമാണ് നമ്പ്രം മുച്ചിലോട്ട്കാവ്. ഇത്തവണ കൊവിഡ് നിയന്ത്രണങ്ങളിൽ കളിയാട്ടം ചടങ്ങുകളിൽ ഒതുങ്ങുകയാണ്. കരിവെള്ളൂർ ഗ്രാമത്തിൽ ഓണക്കുന്നിലെ ആദിമുച്ചിലോട്ട് തൊട്ട് തൃക്കരിപ്പൂർ, കോറോം, കൊട്ടില, കവിണിശ്ശേരി, വളപട്ടണം എന്നിവിടങ്ങൾക്ക് ശേഷമാണ് നമ്പ്രത്ത് കുന്നത്ത് വട്ടപ്പറമ്പെന്ന സ്ഥലത്ത് ഭഗവതിയുടെ ആരൂഢമുണ്ടാകുന്നത്. നമ്പ്രം മുച്ചിലോട്ട് കാവിലെ ആദ്യ കളിയാട്ട ചടങ്ങുകളെ തുടർന്നാണ് സപ്താരൂഢങ്ങളിലും കേരളത്തിലെ 108 മുച്ചിലോട്ട് ക്ഷേത്രങ്ങളിലും കളിയാട്ടം. ഇതിൽ തുലാം 25 ഉൾപ്പെടണമെന്നത് നമ്പ്രത്തു മാത്രമുള്ള ഒരു പ്രത്യേകതയാണ്.

കൊവിഡിനിടയിൽ ചടങ്ങുകളിലൊതുങ്ങി തെയ്യാട്ടം

നമ്പ്രം മുച്ചിലോട്ട് കാവ് നടത്തിപ്പോരുന്ന കുന്നത്തു തറവാടിന് 800 വർഷത്തെ പഴക്കമാണ് പട്ടോലയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അഞ്ച് താവഴിയിലായാണ് കുന്നത്ത് വീട്ടിൽ തറവാട്ടുകാർ. കുന്നത്ത് വീട്, ഇളയിടം, ഇളങ്ങോട്ട്, ഇളയിടത്ത്, കിഴക്കയിൽ കയരളം എന്നിവയാണവ. കൊവിഡ് കാരണം ഈ വർഷത്തെ പുത്തരി കളിയാട്ടം നടത്താൻ കഴിയാത്തതിനാൽ തിരുനടയിൽ ഗണപതി ഹോമം നടത്തുക മാത്രമാണ് ചെയ്യുന്നത്. മുച്ചിലോട്ട് ഭഗവതിയുടെ പുത്തരി അടിയന്തിരമാണിവിടെ വർഷം തോറും നടന്നുവരുന്നത്. മറ്റ് മുച്ചിലോട്ട് ക്ഷേത്രങ്ങളിൽനിന്ന് വിഭിന്നമായ ചടങ്ങുകളാണ് ഇവിടെയുള്ളത്. പറശ്ശിനി മുത്തപ്പൻ മഠപ്പുരയുമായും നമ്പ്രം ക്ഷേത്രത്തിന് അടുത്ത ബന്ധമുണ്ട്. അടുത്ത വർഷം വിപുലമായി കളിയാട്ടം നടത്താൻ കഴിയുമെന്ന പ്രതീക്ഷിയിലാണ് ഏവരും.

ABOUT THE AUTHOR

...view details