തോറ്റം പാട്ടും കളിയാട്ടവും; വടക്കേ മലബാറിന് തെയ്യക്കാലം - കണ്ണൂർ
ധർമ്മദൈവത്തിന്‍റെ തോറ്റം പുറപ്പാടും കഴിഞ്ഞതോടെ പുലർച്ചെ എളയടത്ത് ഭഗവതിയുടെയും ബെപ്പുരൻ ദൈവത്തിന്‍റെ തോറ്റവും നടന്നു.
കണ്ണൂർ: വടക്കെ മലബാറിൽ തെയ്യക്കാലമായതോടെ കണ്ണൂർ ചേടിച്ചേരി ഒതയോത്ത് കണ്ടി മഠപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ പുത്തരി വെള്ളാട്ടവും കളിയാട്ടവും നടന്നു. ഊട്ടും വെള്ളാട്ടത്തിനും മല കയറ്റലിനും പിന്നാലെയാണ് കളിയാട്ടം ആരംഭം കുറിച്ചത്. ധർമ്മദൈവത്തിന്‍റെ തോറ്റം പുറപ്പാടും കഴിഞ്ഞതോടെ പുലർച്ചെ എളയടത്ത് ഭഗവതിയുടെയും ബെപ്പുരൻ ദൈവത്തിന്‍റെ തോറ്റവും നടന്നു. ബെപ്പുരൻ ദൈവത്തിന്‍റെയും ഗുളികന്‍റെയും പുറപ്പാടിന് ശേഷം ഉച്ചയോടെ കളിയാട്ടം സമാപിച്ചു. വൈകുന്നേരം മറുപുത്തരിയോടെ പുത്തരി വെള്ളാട്ടത്സുവത്തിന് കൊടിയിറങ്ങി.