കണ്ണൂർ: ഇന്ത്യയിലെ ആദ്യത്തെ അത്യാധുനിക തെർമൽ സ്ക്രീനിങ് സ്‌മാർട്ട് ഗേറ്റ് കണ്ണൂർ വിമാനത്താവളത്തിൽ പ്രവർത്തനം ആരംഭിച്ചു. വിദേശ വിമാനത്താവളങ്ങളില്‍ ശരീര ഊഷ്‌മാവ് പരിശോധിക്കാൻ ഉപയോഗിക്കുന്ന അത്യാധുനിക തെർമൽ സ്ക്രീനിങ് സംവിധാനമാണിത്. യാത്രക്കാരെ തെർമൽ സ്ക്രീനിങ്ങിന് വിധേയമാക്കുന്ന രാജ്യത്തെ ആദ്യത്തെ ടെക്ക്‌നിക്കൽ സംവിധാനമാണ് കണ്ണൂർ വിമാനത്താവളത്തിൽ ഒരുക്കിയത്.
തെർമൽ സ്ക്രീനിങ് സ്‌മാർട്ട് ഗേറ്റ് കണ്ണൂർ വിമാനത്താവളത്തിൽ പ്രവർത്തനം ആരംഭിച്ചു
ഇന്ത്യയിലെ ആദ്യത്തെ അത്യാധുനിക തെർമൽ സ്ക്രീനിങ് സ്‌മാർട്ട് ഗേറ്റ് കണ്ണൂർ വിമാനത്താവളത്തിൽ പ്രവർത്തനം ആരംഭിച്ചു. വിദേശ എയർപോർട്ടുകളിൽ ശരീര ഊഷ്‌മാവ് പരിശോധിക്കാൻ ഉപയോഗിക്കുന്ന അത്യാധുനിക തെർമൽ സ്ക്രീനിങ് സംവിധാനമാണിത്.
ഒരേസമയം പത്തിലേറെപ്പേരുടെ ശരീര ഊഷ്‌മാവ് പത്തു മീറ്റർ അകലെ നിന്നു പോലും തിരിച്ചറിയാൻ ഈ ഉപകരണത്തിലൂടെ സാധിക്കും.തെർമൽ സ്ക്രീനിങ് ഗേറ്റ് സ്ഥാപിതമായതോടെ താപനില പരിശോധിക്കാൻ യാത്രക്കാർ കാത്തു നിൽക്കേണ്ടിവരില്ല. വേഗത്തിൽ പരിശോധന പൂർത്തിയാക്കാൻ സാധിക്കും. താപനില കൂടുതലാണെങ്കിൽ തെർമൽ ഇമേജ് വഴിയും അലാറം വഴിയും മനസ്സിലാക്കാൻ സാധിക്കും. വിമാനത്താവളത്തിനുള്ളിൽ തെർമൽ സ്ക്രീനിംങ്ങ് സ്‌മാർട്ട് ഗേറ്റ് കെ.സുധാകരൻ എം.പി ഉദ്ഘാടനം ചെയ്‌തു.
ചില യാത്രക്കാർ യാത്ര പുറപ്പെടുന്നതിനു മുൻപ് മരുന്നുകൾ ഉപയോഗിച്ച് പനി മറച്ചു പിടിക്കുന്നത് കണ്ടെത്താനും ഇത് വഴി സാധിക്കും. യാത്രക്കാരന്‍റെ ഫോട്ടോയും, രേഖ പെടുത്തിയ ശരീര ഊഷ്മാവും ഉപകരണത്തിൽ തന്നെ സ്ഥിരമായി സൂക്ഷിക്കും. ദിവസങ്ങൾക്കു ശേഷവും എന്തെങ്കിലും സംശയം തോന്നിയാൽ വീണ്ടും വിവരങ്ങൾ പരിശോധിക്കാൻ കഴിയും. ഇംഗ്ലണ്ടിൽനിന്നാണ് നാല് യൂണിറ്റുകൾ എത്തിച്ചത്. ലണ്ടനിൽനിന്ന് ദുബായിൽ എത്തിച്ചശേഷം എയർ ഇന്ത്യയുടെ യാത്രാവിമാനത്തിലാണ് ഉപകരണം കണ്ണൂരിലെത്തിച്ചത്.