കേരളം

kerala

ETV Bharat / state

തൃച്ചംബരം യുപി സ്കൂളിൽ മോഷണം നടന്നതായി പരാതി

സ്കൂളിന് സമീപത്ത് താമസിക്കുന്ന താൽക്കാലിക ജീവനക്കാരിയാണ് മോഷണ വിവരം ആദ്യം അറിയുന്നത്

കണ്ണൂർ  തൃച്ചംബരം യുപി സ്കൂൾ  മോഷണം നടന്നതായി പരാതി  കണ്ണൂർ വാർത്തകൾ  കണ്ണൂർ ന്യൂസ്
തൃച്ചംബരം യുപി സ്കൂളിൽ മോഷണം നടന്നതായി പരാതി

By

Published : Mar 16, 2020, 7:04 PM IST

Updated : Mar 16, 2020, 8:35 PM IST

കണ്ണൂർ:തളിപ്പറമ്പ് തൃച്ചംബരം യുപി സ്കൂളിൽ മോഷണം. തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. സ്റ്റാഫ് റൂമിന്‍റെ പൂട്ട് തകർത്ത് മോഷ്ടാവ് അകത്തു കടന്നെങ്കിലും കാര്യമായ സാധനങ്ങൾ ഒന്നും മോഷണം പോയിട്ടില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ സ്കൂൾ കോമ്പൗണ്ടിൽ നിർത്തിയിട്ട സ്കൂൾ ബസിന്‍റെ ബാറ്ററി മോഷണം പോയതായി കണ്ടെത്തുകയായിരുന്നു.

തൃച്ചംബരം യുപി സ്കൂളിൽ മോഷണം നടന്നതായി പരാതി

സ്കൂളിന് സമീപത്ത് താമസിക്കുന്ന താൽക്കാലിക ജീവനക്കാരിയാണ് മോഷണ വിവരം ആദ്യം അറിയുന്നത്. പ്രതികൾ ഓട്ടോയിലാണ് രക്ഷപ്പെട്ടത്. ഓട്ടോയുടെ നമ്പരും ഇവർ പൊലീസിനെ അറിയിച്ചു. എന്നാൽ അന്വേഷണത്തിൽ ഓട്ടോയുടെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തി. വിരലടയാള വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.

Last Updated : Mar 16, 2020, 8:35 PM IST

ABOUT THE AUTHOR

...view details