കണ്ണൂര്‍: മാധ്യമപ്രവർത്തകനെയും കുടുംബത്തെയും ആക്രമിച്ച് കവർച്ച നടത്തിയ പ്രതി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു. കണ്ണൂർ ജയിലിൽ നിന്നും വിയ്യൂർ ജയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു ബംഗ്ലാദേശ് സ്വദേശിയായ മാണിക് രക്ഷപ്പെട്ടത്. ട്രെയിൻ ഷൊർണൂർ സ്റ്റേഷൻ വിട്ടയുടനെയാണ് മാണിക് ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടിയത്. മൂന്ന് പൊലീസുകാർ പ്രതിക്കൊപ്പം അകമ്പടി പോയിരുന്നു.
കവർച്ച, കൊലപാതക കേസുകളിലെ പ്രതി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു - മാണിക്
മാതൃഭൂമി ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രനെയും കുടുംബത്തെയും ആക്രമിച്ച് കവർച്ച നടത്തിയ കേസിലെ പ്രതിയായ ബംഗ്ലാദേശ് സ്വദേശി മാണിക്കാണ് രക്ഷപ്പെട്ടത്.
![കവർച്ച, കൊലപാതക കേസുകളിലെ പ്രതി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു മാധ്യമപ്രവർത്തകനെ ആക്രമിച്ച് കവർച്ച വിനോദ് ചന്ദ്രന്‍ ബംഗ്ലാദേശ് സ്വദേശി മാണിക് theft accused escaped from train](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5875903-thumbnail-3x2-knr.jpg)
മാധ്യമപ്രവർത്തകനെ ആക്രമിച്ച് കവർച്ച നടത്തിയ പ്രതി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു
കൊലക്കേസടക്കം നിരവധി കേസുകളിലെ പ്രതിയാണ് രക്ഷപ്പെട്ട മാണിക്. മാതൃഭൂമി ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രനെയും കുടുംബത്തെയും ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ കർണാടക ഹുംബ്ലിയിൽ വെച്ചാണ് ഇയാളെ കേരള പൊലീസ് പിടികൂടിയിരുന്നത്. രക്ഷപ്പെട്ട പ്രതിയെ പിടികൂടാനായി തൃശൂർ ജില്ലാ പൊലീസ് സംഘം തെരച്ചിൽ തുടരുകയാണ്.