കണ്ണൂർ:സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 18 ലിറ്റർ വിദേശ മദ്യവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. മയ്യിൽ - പാടിക്കുന്ന് ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് എരുവശ്ശി മുയിപ് സ്വദേശി ടി വി നിഷാന്തിനെ പിടികൂടിയത്. മദ്യകുപ്പികളും ഇയാൾ സഞ്ചരിച്ച വാഹനവും എക്സൈസ് പിടിച്ചെടുത്തു. ഉത്തര മേഖല ജോയിന്‍റ് എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം.വി അഷറഫിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.
സ്‌കൂട്ടറിൽ കടത്തുകയായിരുന്ന വിദേശ മദ്യവുമായി യുവാവിനെ പിടികൂടി - കണ്ണൂർ
മയ്യിൽ - പാടിക്കുന്ന് ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് എരുവശ്ശി മുയിപ് സ്വദേശി ടി വി നിഷാന്തിനെ പിടികൂടിയത്
സ്‌കൂട്ടറിൽ കടത്തുകയായിരുന്ന വിദേശ മദ്യവുമായി യുവാവിനെ പിടികൂടി
മയ്യിൽ പാടിക്കുന്ന് ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. KL 59 U 7511യമഹ ഫാസിനോ സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 18 ലിറ്റർ വിദേശ മദ്യമാണ് ഇയാളിൽ നിന്നും പിടികൂടിയത്. ഇയാൾ മദ്യം കടത്താൻ ഉപയോഗിച്ച സ്‌കൂട്ടറും മദ്യവും കസ്റ്റഡിയിൽ എടുത്ത് ശ്രീകണ്‌ഠപുരം റെയ്ഞ്ചിൽ ഹാജരാക്കി.