കണ്ണൂർ:തളിപ്പറമ്പ് ഞാറ്റുവയലിൽ നിന്നും കിട്ടിയ വെള്ളിമൂങ്ങയെ ഫോറസ്റ്റിന് കൈമാറി. ഞാറ്റുവയൽ സ്വദേശി ഫായാസിനാണ് റോഡിൽ നിന്നും അവശ നിലയിൽ വെള്ളിമൂങ്ങയെ കിട്ടിയത്. ചിറകിന് പരിക്കേറ്റ നിലയിലാണ് വെള്ളിമൂങ്ങ . തളിപ്പറമ്പ് ഫോറെസ്റ്റ് റേഞ്ച് ഓഫീസർ രതീഷ്, ഫോറസ്റ്റർ ഷാജഹാൻ എന്നിവരുടെ നിർദേശപ്രകാരം മലബാർ അവൈർനെസ് ആൻഡ് റെസ്ക്യൂ സെന്‍റർ ഫോർ വൈൽഡ് ലൈഫ് അംഗം അനിൽ തൃച്ചംബരം സ്ഥലത്തെത്തി ഫയാസിൽ നിന്നും വെള്ളിമൂങ്ങയെ ഏറ്റെടുത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ എത്തിച്ചു.
തളിപ്പറമ്പിൽ അവശനിലയിൽ കണ്ടെത്തിയ വെള്ളിമൂങ്ങയെ ഫോറസ്റ്റിന് കൈമാറി - കേരള വാർത്ത
ഞാറ്റുവയൽ സ്വദേശി ഫായാസിനാണ് റോഡിൽ നിന്നും അവശ നിലയിൽ വെള്ളിമൂങ്ങയെ കിട്ടിയത്. ചിറകിന് പരിക്കേറ്റ നിലയിലാണ് വെള്ളിമൂങ്ങയെ കണ്ടെത്തിയത്.
തളിപ്പറമ്പിൽ അവശനിലയിൽ കണ്ടെത്തിയ വെള്ളിമൂങ്ങയെ ഫോറസ്റ്റിന് കൈമാറി
സംരക്ഷിത വിഭാഗത്തിൽ പെടുന്ന വെള്ളിമൂങ്ങയെ വലിയ കെട്ടിടങ്ങളിലും വന്മരങ്ങളുടെ പൊത്തുകളിലുമൊക്കെയാണ് കണ്ടുവരുന്നത്. ഷെഡ്യൂൾ നാലിൽ പെടുന്ന വെള്ളിമൂങ്ങയെ കൈവശം വെക്കുന്നതും വിൽക്കുന്നതും കൊല്ലുന്നതും മൂന്ന് വർഷം വരെ തടവും 10000 രൂപവരെ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്.
Last Updated : Jan 28, 2021, 7:49 PM IST