കണ്ണൂര്‍: മഴ വന്നാല്‍ ക്ലാസ്‌മുറികൾ ചോർന്നൊലിക്കുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ ഇന്നതില്ല, സ്‌കൂളുകളെല്ലാം ഹൈടെക്ക് ആയി. അങ്ങനെ പഠനവും ഹൈടെക്കായപ്പോഴാണ് കൊവിഡും പിന്നാലെ ലോക്ക്ഡൗണും വന്നത്. അതോടെ പഠനം ഓൺലൈനിലും വീടുകളിലുമായി. പക്ഷേ തളിപ്പറമ്പിന് സമീപം കുളത്തൂരിൽ പഠനം വീട്ടിലല്ല, ഏറുമാടത്തിലാണ്.
എന്താണ് അങ്ങനെയെന്ന് ചോദിച്ചാല്‍ മൊബൈല്‍ നെറ്റ്‌വർക്ക് ഇല്ലാതെ എന്ത് ഓൺലൈൻ പഠനം എന്ന് ഇവർ തിരിച്ച് ചോദിക്കും. പക്ഷേ പഠനം മുടക്കാനാകില്ലല്ലോ, അങ്ങനെയാണ് നെറ്റ്‌വർക്ക് തേടി ഏറുമാടങ്ങളിലേക്കും ഉയരമുള്ള പ്രദേശങ്ങളിലും കയറിയിരുന്ന് ഓൺലൈൻ ക്ലാസുകളില്‍ പങ്കെടുക്കാൻ തുടങ്ങിയത്. പക്ഷേ അവിടെ മഴ വില്ലനായി. മഴയെത്തിയതോടെ ഏറുമാടത്തിലെ പഠനം അവസാനിച്ചു.
വേണ്ടത് മൊബൈല്‍ ടവർ