കേരളം

kerala

ETV Bharat / state

സാജന്‍റെ ആത്മഹത്യ; പ്രത്യേകാന്വേഷണ റിപ്പോര്‍ട്ട് ഈയാഴ്ച സമര്‍പ്പിക്കും

പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്ന് ജില്ലാ പൊലീസ് മേധാവി സാജന്‍റെ ഭാര്യ ബീനക്ക് കത്തയച്ചു

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; കേസിൽ അന്വേഷണം പൂർത്തിയായി

By

Published : Aug 26, 2019, 3:23 PM IST

Updated : Aug 26, 2019, 11:22 PM IST

കണ്ണൂർ: പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം പൂർത്തിയായി. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് ഈ ആഴ്ച സമർപ്പിക്കും. മരണ കാരണം കുടുംബ പ്രശ്നമല്ലെന്ന് കാണിച്ച് ജില്ലാ പൊലീസ് മേധാവി സാജന്‍റെ ഭാര്യക്ക് കത്തയച്ചു. സാജൻ പാറയിൽ ആത്മഹത്യ ചെയ്തതിന് പിന്നാലെ സമൂഹ മധ്യമങ്ങളിലും മറ്റും അപവാദ പ്രചരണങ്ങൾ ഉയർന്നതിനെതിരെ ഭാര്യ ബീന മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകിയിരുന്നു. ഇതിന് മറുപടിയായാണ് കണ്ണൂർ എസ്‌ പി പ്രതീഷ് കുമാർ ബീനക്ക് കത്തയച്ചത്.

സാജന്‍റെ ആത്മഹത്യ; പ്രത്യേകാന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട് ഈയാഴ്ച സമര്‍പ്പിക്കും

ആത്മഹത്യക്ക് കാരണം കുടുംബ പ്രശ്നമല്ലെന്നും അത്തരം പ്രചാരണങ്ങൾ ശരിയല്ലെന്നും കത്തിൽ പറയുന്നു. കുടുംബാംഗങ്ങളോ മറ്റ് സാക്ഷികളോ അത്തരത്തിലുള്ള മൊഴി നൽകിയിട്ടില്ല. അന്വേഷണത്തിന്‍റെ ഒരു ഘട്ടത്തിൽ പോലും സാജനേയോ കുടുംബത്തേയോ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഉദ്യോഗസ്ഥർ പ്രവർത്തിച്ചിട്ടില്ല. ഊഹാപോഹങ്ങളുടേയും കേട്ടുകേൾവിയുടേയും അടിസ്ഥാനത്തിലാണ് വ്യാജ വാർത്തകൾ പ്രചരിച്ചത്. പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യക്ക് കാരണം കുടുംബപ്രശ്നമല്ലെന്ന് ജില്ലാ പൊലീസ് മേധാവിന്നും കത്തിൽ പറയുന്നു.

സാജന്‍റെ മരണം ആന്തൂർ നഗരസഭാധ്യക്ഷ പി കെ ശ്യാമളയുടേയും നഗരസഭ അധികൃതരുടേയും മാനസിക പീഡനം മൂലമാണെന്നതിനും തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും കത്തിൽ പറയുന്നു. നഗരസഭയിലെ മുഴുവൻ രേഖകളും പിടിച്ചെടുത്ത് പരിശോധിച്ചെങ്കിലും ആർക്കെതിരെയും കൂടുതൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ജില്ലാ പൊലീസ് മേധാവി അയച്ച കത്തിൽ വ്യക്തമാക്കുന്നു. അസ്വാഭാവിക മരണത്തിൽ വളപട്ടണം പൊലീസ് രജിസ്ട്രർ ചെയ്ത കേസ് നാർക്കോട്ടിക് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. അന്വേഷണം പൂർത്തിയ കേസിന്‍റെ റിപ്പോർട്ട് ഈ ആഴ്ച തളിപ്പറമ്പ് ആർഡിഒയ്ക്ക് സമർപ്പിക്കും. ജൂൺ 18നാണ് പാർഥ കൺവൻഷൻ സെന്‍റർ ഉടമ സാജൻ പാറയിൽ ആത്മഹത്യ ചെയ്തത്.

Last Updated : Aug 26, 2019, 11:22 PM IST

ABOUT THE AUTHOR

...view details