കേരളം

kerala

ETV Bharat / state

പാനൂരിൽ വിദ്യാർഥിനിയെ സ്കൂളിൽ പീഡിപ്പിച്ചതായി പരാതി;അധ്യാപകന്‍ ഒളിവില്‍ - കണ്ണൂർ

സംഭവത്തിൽ പാലത്തായി സ്‌കൂളിലെ അധ്യാപകനും ബി.ജെ.പി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കടവത്തൂർ പത്മനാഭ (42)നെതിരെ കേസെടുത്തു

വിദ്യാർഥിനിയെ സ്കൂളിൽ വെച്ച് പീഡിപ്പിച്ചു  അധ്യാപകൻ ഒളിവിൽ  വിദ്യാർഥിനിയെ പീഡിപ്പിച്ചു  പാനൂർ  പാലത്തായി സ്‌കൂൾ  കണ്ണൂർ  കണ്ണൂർ വാർത്തകൾ
പാനൂരിൽ വിദ്യാർഥിനിയെ സ്കൂളിൽ വെച്ച് പീഡിപ്പിച്ചു: അധ്യാപകൻ ഒളിവിൽ

By

Published : Mar 19, 2020, 6:59 PM IST

കണ്ണൂർ:പാനൂരിൽ ഒമ്പത് വയസുകാരിയെ സ്കൂളില്‍ അധ്യാപകൻ പീഡിപ്പിച്ചതായി പരാതി. വിദ്യാഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അധ്യാപകനെതിരെ കേസെടുത്തു. പാലത്തായി സ്‌കൂളിലെ അധ്യാപകനും ബി.ജെ.പി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റുമായ കടവത്തൂർ പത്മനാഭനെതിരെ(42)യാണ് പോക്‌സോ നിയമപ്രകാരം കൊളവല്ലൂർ പൊലീസ് കേസെടുത്തത്. എൻഎസ്എസ് ക്യാമ്പിനിടെയാണ് പീഡനം നടന്നതായി പരാതിയുള്ളത്. അധ്യാപകനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതായി സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു.

ABOUT THE AUTHOR

...view details