കണ്ണൂര്‍: പാര്‍ട്ടികോണ്‍ഗ്രസില്‍ ചര്‍ച്ചയായി സില്‍വര്‍ലൈന്‍ പദ്ധതി. പദ്ധതിയെകുറിച്ച് പാര്‍ട്ടി വ്യക്തത വരുത്തണമെന്ന് തമിഴ്‌നാട് ഘടകം ആവശ്യപ്പെട്ടു. ഇതിനെകുറിച്ച് വിശദമായ പരിശോധന നടത്താന്‍ നേതൃത്വം തയ്യാറാകണമെന്നാണ് നേതാക്കളുടെ ആവശ്യം.
സില്‍വര്‍ലൈന്‍ പദ്ധതിയില്‍ വ്യക്തത വേണം: സിപിഎം തമിഴ്‌നാട് ഘടകം - cpim party congress
പദ്ദതിയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തിയില്ലെങ്കില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും ചര്‍ച്ചയില്‍ തമിഴ്‌നാട് നേതാക്കള്‍
പദ്ധതിയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തിയില്ലെങ്കില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും തമിഴ്‌നാട് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. വ്യത്യസ്‌ത ജനവിഭാഗങ്ങള്‍ക്കിടയില്‍ സമവായമുണ്ടാക്കിയെടുക്കാനുള്ള ശ്രമം നടത്തണമെന്നും തമിഴ്‌നാട് ഘടകം ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. സംസ്ഥാന വ്യാപകമായി കെ റെയില്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് വിഷയം പാര്‍ട്ടികോണ്‍ഗ്രസിലും ചര്‍ച്ചചെയ്യപ്പെട്ടത്.
Also read: ആവേശം അലയടിച്ച് കണ്ണൂര്‍; പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ നാലാം നാള്‍ പ്രവര്‍ത്തകരുടെ ഒഴുക്ക്