കണ്ണൂർ: മണല്‍ മാഫിയ പൊലീസ് സംഘത്തെ അപായപ്പെടുത്താന്‍ ശ്രമിച്ചു. പഴയങ്ങാടി പൊലീസ് സ്‌റ്റേഷന്‍ പിരിധിയിലാണ് സംഭവം. എരിപുരം ഗ്യസ് ഗോഡൗണിന് സമീപം രാത്രികാല പെട്രോളിങ്ങിനിറങ്ങിയ പഴയങ്ങാടി സബ് ഇന്‍സ്‌പെക്‌ടർ കെ. ഷാജുവിനും സംഘത്തിനും നേരെയാണ് മാഫിയയുടെ ആക്രമണം ഉണ്ടായത്.
പൊലീസിനെ അപായപ്പെടുത്താന്‍ ശ്രമിച്ച് മണല്‍ മാഫിയ - പൊലീസിനെ അപായപെടുത്തി വാർത്ത
രാത്രികാല പെട്രോളിങ്ങിനിറങ്ങിയ പഴയങ്ങാടി സബ് ഇന്‍സ്‌പെക്‌ടർ കെ ഷാജുവിനെയും സംഘത്തേയുമാണ് മണല്‍ മാഫിയ അപായപ്പെടുത്താന്‍ ശ്രമിച്ചത്
പൊലീസ് പിന്തുടരുന്നത് കണ്ട് മാഫിയ സംഘം സഞ്ചരിച്ച ടിപ്പർ ലോറിയില്‍ നിന്നും മണല്‍ നടു റോഡില്‍ തട്ടി. അമിത വേഗതയില്‍ മണല്‍ കടത്തിവരികയായിരുന്നു ടിപ്പര്‍. മാഫിയ സംഘം തുടർന്ന് ടിപ്പറുമായ കടന്നുകളഞ്ഞു. സമീപമുള്ള വീടിന്‍റെ മതിലില്‍ വാഹനം ഇടിച്ച് കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. പഴയങ്ങാടി സ്‌റ്റേഷന്‍ പരിധിയില്‍ മണല്‍കടത്ത് സംഘങ്ങളുടെ ശല്യം രൂക്ഷമാണെന്ന പരാതിയെ തുടര്‍ന്നാണ് എസ്ഐയുടെ നേതൃത്വത്തില്‍ രാത്രികാല പെട്രോളിങ്ങ് ശക്തമാക്കിയത്. ക്രൈം എസ്.ഐ കെ. മുരളി, സി.പി.ഒ സിദ്ധിഖ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.