കണ്ണൂര്‍: നഗരസഭാ പരിധിയിൽ തന്നെയുള്ള മന്നയിലെ പഴയ നഴ്സിങ് ഹോം കൊവിഡ് ആശുപത്രിയാക്കാൻ തീരുമാനമായി. പഴയ തളിപ്പറമ്പ് സഹകരണ ആശുപത്രി കൊവിഡ് ആശുപത്രിയാക്കാനാവില്ലെന്ന് സബ് കലക്ടർ കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. അതിനായുള്ള ശുചീകരണ പ്രവൃത്തിയും നടത്തി നഴ്സിങ് ഹോമിൽ നടത്തി. ജില്ലയിൽ പുതുതായി മൂന്ന് കൊവിഡ് ആശുപത്രികൾ തുടങ്ങാൻ തീരുമാനിച്ചിരുന്നു.
മന്നയിലെ പഴയ നഴ്സിങ് ഹോം കൊവിഡ് ആശുപത്രിയാക്കും - manna
പഴയ തളിപ്പറമ്പ് സഹകരണ ആശുപത്രി കൊവിഡ് ആശുപത്രിയാക്കാനാവില്ലെന്ന് സബ് കലക്ടർ കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. അതിനായുള്ള ശുചീകരണ പ്രവൃത്തിയും നടത്തി നഴ്സിംഗ് ഹോമിൽ നടത്തി
തളിപ്പറമ്പ് സഹകരണ ആശുപത്രിയുടെ പഴയ കെട്ടിടമായിരുന്നു അവയിൽ പ്രധാനപ്പെട്ടത്. എന്നാൽ, ഇവിടെ സജ്ജീകരണങ്ങൾ ഒരുക്കുന്നതിന് മുന്നോടിയായി തളിപ്പറമ്പ് സബ് കലക്ടർ എസ് ഇലക്യയും സംഘവും പരിശോധന നടത്തി. പരിശോധനയിലാണ് കരിമ്പത്തെ ഈ പഴയ ആശുപത്രി കെട്ടിടത്തിൽ മതിയായ സൗകര്യങ്ങൾ ഇല്ലെന്ന് കണ്ടെത്തിയത്. ടോയ് ലെറ്റ് ഇല്ലെന്നതും ചോർച്ചയുള്ളതായും കണ്ടെത്തി.
തുടർന്ന് തളിപ്പറമ്പ് നഗരസഭാ ചെയർമാൻ മഹമൂദ് അള്ളാംകുളം ഇടപെട്ട് തളിപ്പറമ്പ് നഴ്സിങ് ആശുപത്രി കോവിഡ് ആശുപത്രിക്കായി കണ്ടെത്തുകയായിരുന്നു. ഇവിടുത്തെ സൗകര്യങ്ങളിൽ ഉദ്യോഗസ്ഥ സംഘം തൃപ്തി രേഖപ്പെടുത്തി. തുടർന്ന് ഈ ആശുപത്രി കെട്ടിടം തളിപ്പറമ്പ് നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെയും മുസ് ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡിന്റെയും നേതൃത്വത്തിൽ ശുചീകരിച്ചു. നഗരസഭാ കൗൺസിലർ പി സി നസീർ, ഹെൽത്ത് ഇൻസ്പെക്ടർ പി പി ബൈജു, വൈറ്റ് ഗാർഡ് ജില്ലാ ക്യാപ്റ്റൻ സഈദ് പന്നിയൂർ, മണ്ഡലം ക്യാപ്റ്റൻ അഷ്റഫ് ബപ്പു എന്നിവർ നേതൃത്വം നൽകി.