കണ്ണൂര്‍ :ശാസ്ത്ര സാങ്കേതിക മേഖലയിൽ പ്രാവീണ്യം നേടിയ കേരള പൊലീസ് സേന കുറ്റവാളികളെ ഏറ്റവും പെട്ടെന്ന് പിടികൂടി മികവ് തെളിയിച്ചവരാണെന്ന് തദ്ദേശ സ്വയംഭരണ - എക്സൈസ് മന്ത്രി എം.വി ഗോവിന്ദൻ. മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ ശീതീകരിച്ച മിനി തിയറ്റർ കം സ്മാർട്ട് ക്ലാസ് റൂമിന്‍റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പൊലീസ് സേന മറ്റ് സംസ്ഥാനങ്ങളേക്കാൾ ഉന്നത നിലവാരത്തിലുള്ളതാണ്. സൈന്യമെന്ന രീതിയിൽ കേരള ജനത പൊലീസിനെ അംഗീകരിച്ചുകഴിഞ്ഞു. അവർക്ക് അതിനുള്ള പ്രാപ്തി ഉണ്ടെന്നും മന്ത്രി പറഞ്ഞു.