കണ്ണൂർ:അമ്പായത്തോട് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം.ഒരു സ്ത്രീയും മൂന്ന് പുരുഷൻമാരും അടക്കം നാല് പേരടങ്ങുന്ന സായുധ സംഘമാണ് അമ്പായത്തോട് ടൗണിൽ എത്തിയത്. സ്ഥലത്ത് ലഘുലേഖകൾ വിതരണം ചെയ്ത സംഘം പോസ്റ്ററുകൾ ഒട്ടിച്ചു. തോക്കേന്തിയ സംഘം മുദ്രാവാക്യം ഉയർത്തി പ്രകടനം നടത്തി. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും എതിരെയുഉള്ള മുദ്രാവാക്യങ്ങളാണ് ഇവര്‍ പതിച്ചിട്ടുള്ള പോസ്റ്ററുകളില്‍ പ്രധാനമായും ഉള്ളത്.
കണ്ണൂർ അമ്പായത്തോട് വീണ്ടും മാവോയിസ്റ്റ് സംഘമെത്തി; തോക്കേന്തിയ സംഘം പ്രകടനം നടത്തി - Maoist group
രാവിലെ ആറ് മണിയോടെയാണ് സ്ത്രീയും പുരുഷൻമാരും അടങ്ങുന്ന സംഘം കൊട്ടിയൂർ വനമേഖലയിലൂടെ അമ്പായത്തോട്ടിൽ എത്തിയത്
![കണ്ണൂർ അമ്പായത്തോട് വീണ്ടും മാവോയിസ്റ്റ് സംഘമെത്തി; തോക്കേന്തിയ സംഘം പ്രകടനം നടത്തി കണ്ണൂർ Kannur Ambayathodu കണ്ണൂർ അമ്പായത്തോട് മാവോയിസ്റ്റ് സംഘമെത്തി latest news updates ' malayalm vartha updates Maoist group Maoist in kannur](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5770185-thumbnail-3x2-mao.jpg)
കണ്ണൂർ അമ്പായത്തോട് വീണ്ടും മാവോയിസ്റ്റ് സംഘമെത്തി
മാവോയിസ്റ്റ് സംഘമെത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ
ഡിസംബര്‍ 31 പ്രഖ്യാപിച്ചിട്ടുള്ള ഭാരത് ബന്ദ് വിജയിപ്പിക്കുക, അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് പകരം ചോദിക്കുക, മോദിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെ പ്രതികരിക്കുക തുടങ്ങിയവയാണ് പോസ്റ്ററിലുള്ളത്.
രാവിലെ ആറ് മണിയോടെ കൊട്ടിയൂർ വന്യജീവി സങ്കേതത്തിന്‍റെ വഴിയിലൂടെയാണ് സംഘം അമ്പായത്തോട്ടിലേക്ക് കടന്നത്. കഴിഞ്ഞ വര്‍ഷവും ഇവിടെ മാവോയിസ്റ്റ് സംഘം തോക്കേന്തി പ്രകടനം നടത്തിയിരുന്നു.
Last Updated : Jan 20, 2020, 10:08 AM IST