വീട്ടമ്മ ഒഴിവു സമയത്ത് വരച്ച ചിത്രങ്ങൾ ശ്രദ്ധനേടുന്നു - ചിത്രകലാരംഗം
ചിത്രരചന പഠിച്ചിട്ടില്ലാത്ത നിവേദ സ്വന്തം രചനകളിലൂടെ തനിക്കും ചിത്രകലാരംഗത്ത് ഇടമുണ്ടെന്ന് തെളിയിക്കുകയാണ്.
കണ്ണൂർ: കൊവിഡ് വ്യാപനത്തിനിടയിൽ ഗൾഫിൽ നിന്നും നാട്ടിലെത്തിയ വീട്ടമ്മ ഒഴിവു സമയത്ത് വരച്ച കൂട്ടിയ ചിത്രങ്ങൾ ശ്രദ്ധനേടുന്നു. തലശേരി തിരുവങ്ങാട്ടെ മേത്തെരുവത്ത് നിവേദയാണ് അതിമനോഹരങ്ങളായ ചിത്രങ്ങൾ വരച്ചുകൂട്ടിയത്. ചിത്രരചന പഠിച്ചിട്ടില്ലാത്ത നിവേദ സ്വന്തം രചനകളിലൂടെ തനിക്കും ചിത്രകലാരംഗത്ത് ഇടമുണ്ടെന്ന് തെളിയിക്കുകയാണ്. അച്ഛൻ ചിത്രം വരക്കുമായിരുന്നുവെന്നും കുട്ടിക്കാലത്ത് അത് നോക്കി നിൽക്കുമായിരുന്നുവെന്നും നിവേദ പറയുന്നു. ഭർത്താവ് ബിജുവും മക്കളും പ്രോത്സാഹിപ്പിക്കുന്നതാണ് തൻ്റെ അനുഗ്രഹമെന്ന് നിവേദ പറയുന്നു. ഗോത്രവർഗക്കാരുടെ ഗ്രാമീണ ജീവിതമാണ് ചിത്രങ്ങളിൽ കൂടുതൽ ശ്രദ്ധ നേടിയത്.