കേരളം

kerala

ETV Bharat / state

ശക്തമായ മഴ; കണ്ണൂരില്‍ വീട് തകർന്ന് വീട്ടമ്മ മരിച്ചു - heavy rain

ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയെ തുടര്‍ന്നാണ് വീട് പൂര്‍ണമായും തകര്‍ന്നത്. നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.

ശക്തമായ മഴയിൽ വീട് തകർന്ന് വീട്ടമ്മ മരിച്ചു

By

Published : Sep 6, 2019, 12:43 PM IST

കണ്ണൂര്‍: ശക്തമായ മഴയിൽ വീട് തകർന്ന് വീട്ടമ്മ മരിച്ചു. ചാല പൂക്കണ്ടിയിൽ സരോജിനി (64) ആണ് മരിച്ചത്. ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിലാണ് വീട് തകർന്നത്. മൺകട്ട കൊണ്ട് നിർമ്മിച്ച വീട് വെള്ളം ചോർന്ന് തകരുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന സഹോദരൻ രാജൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പൂർണമായും തകർന്ന വീട്ടിൽ നിന്നും നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.

ശക്തമായ മഴയിൽ വീട് തകർന്ന് വീട്ടമ്മ മരിച്ചു

ABOUT THE AUTHOR

...view details