കണ്ണൂർ:തലശ്ശേരി മണ്ഡലത്തിൽ മുന്നണികൾ വോട്ട് കച്ചവടം നടത്തിയെന്ന് സ്വതന്ത്ര സ്ഥാനാർഥി സിഒടി നസീർ. വോട്ട് കച്ചവടം നടത്തിയെന്നതിന് തെളിവായ ശബ്‌ദരേഖ ശനിയാഴ്‌ച പുറത്തുവിടുമെന്നും സിഒടി നസീർ പറഞ്ഞു. ബിജെപി സ്ഥാനാർഥിയുടെ പത്രിക തള്ളിയ സാഹചര്യത്തിൽ വോട്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടന്നിരുന്നു. അതിൽ പിഴവ് പറ്റിയെന്നും അഹിംസയിൽ വിശ്വസിക്കുന്ന തങ്ങളുടെ പാർട്ടിക്ക് അവരുടെ ആദർശവുമായി പൊരുത്തപ്പെടാൻ സാധിക്കില്ലെന്നും നസീർ തലശ്ശേരിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
തലശ്ശേരിയിൽ വോട്ട് കച്ചവടം; തെളിവ് ശനിയാഴ്‌ച പുറത്തുവിടുമെന്ന് സിഒടി നസീർ - സ്വതന്ത്ര്യ സ്ഥാനാർത്ഥി സി.ഒ.ടി നസീർ
അഹിംസയിൽ വിശ്വസിക്കുന്ന തങ്ങളുടെ പാർട്ടിക്ക് ബിജെപിയുടെ ആദർശവുമായി പൊരുത്തപ്പെടാൻ സാധിക്കില്ലെന്ന് സിഒടി നസീർ.
![തലശ്ശേരിയിൽ വോട്ട് കച്ചവടം; തെളിവ് ശനിയാഴ്‌ച പുറത്തുവിടുമെന്ന് സിഒടി നസീർ തലശ്ശേരി മണ്ഡലം വോട്ട് കച്ചവടം സ്വതന്ത്ര്യ സ്ഥാനാർത്ഥി സി.ഒ.ടി നസീർ the fronts were selling votes COT Nazir](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11256125-261-11256125-1617374595919.jpg)
തലശേരിയിൽ വോട്ട് കച്ചവടം; തെളിവ് ശനിയാഴ്‌ച പുറത്ത് വിടുമെന്ന് സിഒടി നസീർ
തലശ്ശേരിയിൽ വോട്ട് കച്ചവടം; തെളിവ് ശനിയാഴ്‌ച പുറത്തുവിടുമെന്ന് സിഒടി നസീർ
ഇടതുമുന്നണി കുറേ കാലമായി ജനങ്ങളെ പറ്റിച്ച് മുന്നോട്ടുപോകുകയാണ്. എത്ര കോടിയാണ് പരസ്യത്തിന് ചെലവഴിക്കുന്നത്. ഇതിൻ്റെ ഒരംശം ആത്മാർഥമായി എംഎൽഎമാർ ചെലവഴിച്ചിരുന്നെങ്കില്‍ തലശ്ശേരിയില്‍ സ്റ്റേഡിയത്തിനും അറവ് ശാലക്കും ഉപകരിക്കുമായിരുന്നുവെന്നും നസീർ പറഞ്ഞു. റോഡ് ഷോയും ആൾക്കാരെക്കൂട്ടലുമടക്കം ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന കാര്യങ്ങളാണ് അവർ നടത്തുന്നത്. ജനങ്ങൾ ഇക്കാര്യം തിരിച്ചറിയുന്നുണ്ട്. പുലി വരുന്നു, പുലി വരുന്നുവെന്ന് പറഞ്ഞ് ബിജെപിയെ കാട്ടി ന്യൂനപക്ഷങ്ങളെ പേടിപ്പിക്കുകയാണെനന്നും നസീർ പറഞ്ഞു.
Last Updated : Apr 2, 2021, 9:47 PM IST